Quantcast

ഓള്‍ ഇംഗ്ലണ്ട് ബാറ്റ്മിന്റണ്‍: സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്

അതേസമയം, പുരുഷവിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ സീഡ് ചെയ്യപ്പെടാത്ത താരമായ സായ് പ്രണീത് പ്രീക്വാര്‍ട്ടറില്‍ കടന്നു.

MediaOne Logo

Web Desk

  • Published:

    6 March 2019 2:20 PM GMT

ഓള്‍ ഇംഗ്ലണ്ട് ബാറ്റ്മിന്റണ്‍: സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്
X

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിന് ആദ്യ റൗണ്ടില്‍ തോല്‍വി. ദക്ഷിണകൊറിയയുടെ മുന്‍ ലോക രണ്ടാം നമ്പര്‍ സുങ് ജി ഹ്യൂണിനോടാണ് മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ സിന്ധു തോറ്റത്. സ്‌കോര്‍: 16-21, 22-20, 18-21.

രണ്ടാമത്തേയും മൂന്നാമത്തേയും ഗെയിമുകളില്‍ തിരിച്ചുവരവിന് അഞ്ചാം സീഡായിരുന്ന സിന്ധു ശ്രമിച്ചിരുന്നെങ്കിലും നിര്‍ണ്ണായക സമയത്തെ അനാവശ്യ പിഴവുകള്‍ തിരിച്ചടിയായി. കഴിഞ്ഞ വര്‍ഷം ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ സിന്ധു സെമി വരെ എത്തിയിരുന്നു. സിന്ധുവുമായുള്ള 15 മത്സരങ്ങളില്‍ ഏഴാം വിജയമാണ് സുങ് ജി നേടിയത്. ലോക റാങ്കിങ്ങിലെ ആദ്യ 32 പേര്‍ മല്‍സരിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയില്‍ നിന്നു സിംഗിള്‍സ് പോരാട്ടത്തിനു സീഡ് ചെയ്യപ്പെട്ടിരിക്കുന്ന മൂന്നു താരങ്ങളില്‍ ഒരാളാണ് പുറത്തായ സിന്ധു.

അതേസമയം, പുരുഷവിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ സീഡ് ചെയ്യപ്പെടാത്ത താരമായ സായ് പ്രണീത് പ്രീക്വാര്‍ട്ടറില്‍ കടന്നു. മലയാളി താരം എച്ച്.എസ്. പ്രണോയിയെയാണ് സായ് പ്രണീത് തോല്‍പിച്ചത്. 2017 സിംഗപൂര്‍ ഓപണ്‍ ജയിച്ചിട്ടുള്ള താരമാണ് സായ് പ്രണീത്.

സിന്ധുവിനു പുറമെ സൈന നെഹ്‌വാളും പുരുഷ വിഭാഗത്തില്‍ കിഡംബി ശ്രീകാന്തുമാണ് സീഡ് ചെയ്യപ്പെട്ടിട്ടുള്ള താരങ്ങള്‍. ലണ്ടന്‍ ഒളിംപിക്‌സ് വെങ്കലമെഡല്‍ ജേത്രിയും എട്ടാം സീഡുമായ സൈന ആദ്യ റൗണ്ടില്‍ സ്‌കോട്‌ലന്‍ഡിന്റെ ക്രിസ്റ്റി ഗില്‍മോറിനെ നേരിടും. ഗില്‍മോറിന് അന്താരാഷ്ട്രവേദിയില്‍ ഇതുവരെ സൈനയെ തോല്‍പിക്കാനായിട്ടില്ല. ഇന്ത്യയുടെ ബാഡ്മിന്റണ്‍ ടീം പരിശീലകന്‍ പുല്ലേല ഗോപിചന്ദ് ആണ് ഏറ്റവും ഒടുവിലായി ചാമ്പ്യന്‍ഷിപ്പ്(2001) ജയിച്ച ഇന്ത്യന്‍ താരം.

TAGS :

Next Story