Quantcast

സൈന പുറത്ത്; പഴി അമ്പയറിങിന്

അവസാന നിമിഷം വരെ പൊരുതിയെങ്കിലും ഭാഗ്യം മിയക്കൊപ്പം നിന്നതോടെ രണ്ടാം സെറ്റ് ഡെന്‍മാര്‍ക്ക് താരത്തിന് സ്വന്തം.

MediaOne Logo

Web Desk 1

  • Published:

    23 Aug 2019 12:16 PM GMT

സൈന പുറത്ത്; പഴി അമ്പയറിങിന്
X

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യയുടെ സൈന നെഹ്‍വാള്‍ പുറത്തായി. വനിതാ സിംഗിള്‍സില്‍ ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ഫെല്‍ഡിനോടാണ് സൈന തോല്‍വി ഏറ്റുവാങ്ങിയത്. സ്‌കോര്‍ 21-15, 25-27, 12-21. ആദ്യ സെറ്റില്‍ അനായാസ വിജയം നേടിയെങ്കിലും രണ്ടാം സെറ്റ് സൈനക്ക് മിയ വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തിയത്.

അവസാന നിമിഷം വരെ പൊരുതിയെങ്കിലും ഭാഗ്യം മിയക്കൊപ്പം നിന്നതോടെ രണ്ടാം സെറ്റ് ഡെന്‍മാര്‍ക്ക് താരത്തിന് സ്വന്തം. ഇതോടെ അവസാന സെറ്റില്‍ പതറിയ സൈനയുടെ എയ്സുകള്‍ക്ക് മിയയെ തോല്‍പ്പിക്കാനായില്ല. അങ്ങനെയൊടുവില്‍ മിയ ക്വാര്‍ട്ടറിലേക്ക്.

മത്സര ശേഷം അമ്പയറിങിനെ വിമര്‍ശിച്ച് സൈനയും ഭര്‍ത്താവ് പി കശ്യപും രംഗത്തുവന്നു. ദയനീയം എന്നായിരുന്നു സൈനയുടെ പ്രതികരണം. രണ്ടാമത്തെ സെറ്റില്‍ രണ്ടു മാച്ച് പോയിന്റുകളാണ് മോശം അമ്പയറിങ് മൂലം തന്നില്‍ നിന്ന് തട്ടിയെടുക്കപ്പെട്ടത്. തനിക്ക് ഇപ്പോഴും ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും സൈന പറഞ്ഞു.

TAGS :

Next Story