Quantcast

സിന്ധുവും സൈനയും തോറ്റു, മലേഷ്യന്‍ മാസ്‌റ്റേഴ്‌സില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു

ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇന്ത്യയുടെ അഭിമാന താരങ്ങള്‍ തോറ്റ് പുറത്തായത്...

MediaOne Logo

Web Desk

  • Published:

    10 Jan 2020 3:40 PM GMT

സിന്ധുവും സൈനയും തോറ്റു, മലേഷ്യന്‍ മാസ്‌റ്റേഴ്‌സില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു
X

മലേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. വനിതാ വിഭാഗത്തില്‍ ക്വാര്‍ട്ടറിലെത്തിയിരുന്ന പി.വി സിന്ധുവും സൈന നെഹ്‌വാളും തോറ്റതോടെയാണ് ഇന്ത്യ പുറത്തായത്. സിന്ധു ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങിനോടും സൈന ഒളിംപിക്‌സ് സ്വര്‍ണ്ണമെഡല്‍ നേടിയിട്ടുള്ള കരോളിന മാരിനോടുമാണ് തോറ്റത്.

തായ് സു യിങ്ങിനോട് ആദ്യ ഗെയിമില്‍ ഒപ്പത്തിനൊപ്പമാണ് പി.വി സിന്ധു പോരാടിയത്. ഒരുഘട്ടത്തില്‍ 15-15ന് പോയിന്റ് നിലയില്‍ തുല്യത പാലിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് നാല് പോയിന്റ് തുടര്‍ച്ചയായി നേടി തായ്#വാന്‍ താരം ക്ലാസ് തെളിയിച്ചതോടെ സിന്ധു 21-16ന് ഗെയിം കൈവിട്ടു. രണ്ടാം ഗെയിമില്‍ 11-20ന് പിന്നില്‍ പോയ സിന്ധു അഞ്ച് പോയിന്റുകള്‍ തുടരെ നേടിയെങ്കിലും വൈകിയിരുന്നു. 21-16നാണ് ലോക ഒന്നാം നമ്പര്‍ താരം രണ്ടാം ഗെയിമും മത്സരവും സ്വന്തമാക്കിയത്.

സൈനയും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് എതിരാളിയോടെ അടിയറവ് പറഞ്ഞത്. ഒളിംപിക്‌സ് ജേത്രി കരോളിന മാരിന്‍ 21-10, 21-15ന് അനായാസമാണ് സൈനയെ തോല്‍പിച്ചത്. ദക്ഷിണകൊറിയയുടെ കൗമാരതാരം ആന്‍ സി യുങിനെ തോല്‍പിച്ചാണ് സൈന ക്വാര്‍ട്ടറിലെത്തിയിരുന്നത്.

നേരത്ത ഇന്ത്യയുടെ പുരുഷതാരങ്ങളെല്ലാം രണ്ട് റൗണ്ടിനുള്ളില്‍പുറത്തായിരുന്നു. ശ്രീകാന്ത്, സായ് പ്രണീത്, കശ്യപ് തുടങ്ങിയവര്‍ ആദ്യ റൗണ്ടിലും എച്ച്.എസ് പ്രണോയ്, സമീര്‍ വര്‍മ്മ എന്നിവര്‍ രണ്ടാം റൗണ്ടിലുമാണ് പുറത്തായത്.

TAGS :

Next Story