Quantcast

പ്രളയ കാലത്ത് രക്ഷാ പ്രവർത്തനം നടത്തി നാടിന്‍റെ അഭിമാനമായി മാറിയ ജൈസലിന് പ്രവാസികളുടെ സ്നേഹാദരം

സീറോ മലബാർ സൊസൈറ്റി ബഹ്റൈനില്‍ ഒരുക്കിയ പരിപാടിയിലാണ് ജൈസലിനെ ആദരിച്ചത്.

MediaOne Logo

Web Desk

  • Published:

    1 Oct 2018 1:05 AM IST

പ്രളയ കാലത്ത് രക്ഷാ പ്രവർത്തനം നടത്തി നാടിന്‍റെ അഭിമാനമായി മാറിയ ജൈസലിന് പ്രവാസികളുടെ സ്നേഹാദരം
X

പ്രളയ കാലത്ത് രക്ഷാ പ്രവർത്തനം നടത്തി നാടിന്‍റെ അഭിമാനമായി മാറിയ ജൈസലിന് പ്രവാസികളുടെ സ്നേഹാദരം. സീറോ മലബാർ സൊസൈറ്റി ബഹ്റൈനില്‍ ഒരുക്കിയ പരിപാടിയിലാണ് ജൈസലിനെ ആദരിച്ചത്.

ജൈസൽ ഇതാദ്യമായാണ് ഗൾഫ് സന്ദർശിച്ചത്. പ്രളയക്കെടുതിയിൽ സ്വന്തം ചുമൽ ചവിട്ടുപടിയാക്കി ദുരിതബാധിതരെ രക്ഷപ്പെടുത്തിയ മനുഷ്യസ്നേഹിക്ക് പ്രവാസികളുടെ ഐക്യദാർഢ്യമറിയിച്ചായിരുന്നു പരിപാടി. പ്രവാസികൾ ഹ്യദ്യമായ സ്വീകരണം ഇരുവർക്കും നൽകി. ഇനിയും ഏത് അവശ്യ സന്ദർഭങ്ങളിലും രക്ഷാപ്രവർത്തനത്തിന് മത്സ്യ തൊഴിലാളി സമൂഹം മുന്നിട്ടിറങ്ങുമെന്നും പ്രവാസികൾ നൽകിയ സ്നേഹത്തിന് നന്ദിയുണ്ടെന്നും ജൈസൽ മീഡിയവണ്ണിനോട് പറഞ്ഞു. ജൈസലിനും രക്ഷാദൗത്യ ടീമിലെ മറ്റൊരംഗമായ സവാദിനും സിംസ് ഒരുക്കിയ സ്വീകരണ പരിപാടി.

ജീവകാരുണ്യ പ്രവർത്തനങ്ങൾ തങ്ങളുടെ ജീവിതത്തിലുടനീളം പാലിക്കേണ്ട ഉത്തരവാദിത്തമായാണ് മനസിലാക്കുന്നതെന്ന് സവാദ് പറഞ്ഞു. ബഹ്റൈൻ കേരളീയ സമാജത്തിൽ സീറോ മലബാർ സൊസൈറ്റി സംഘടിപ്പിച്ച മലയാളോൽസവം സോളിഡാരിറ്റി ഡിന്നറിനോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനത്തിലാണ് ജൈസലിനെയും സവാദിനെയും ആദരിച്ചത്. കടലിന്‍റെ മക്കളുടെ ജീവിതത്തെക്കുറിച്ച് ഇരുവരും സദസ്സിനോട് സംസാരിച്ചു. പോൾ ഉറുവത്ത്, ഫ്രാൻസിസ് കൈതാരത്ത്, ജോയ് തരിയത്, സാനി പോൾ തുടങ്ങിയവർ പരിപാടിക്ക് നേത്യത്വം നൽകി.

TAGS :

Next Story