സാമ്പത്തിക പ്രതിസന്ധി പരിഹരിക്കല്‍; ബഹ്റൈന് സഹായവുമായി ഗള്‍ഫ് രാജ്യങ്ങള്‍

ബഹ്റൈന് പത്ത് ബില്യണ്‍ ഡോളറിന്റെ സഹായം അറബ് രാജ്യങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് സഹായധനം നല്‍കുക.
ജോര്‍ദാനിലാണ് നിലവില്‍ ബഹ്റൈനിലെ മന്ത്രിമാര്‍. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട രാജ്യത്തിന് സഹായം തേടുകയാണ് ലക്ഷ്യം. ഇവര്‍ മടങ്ങിയെത്തിയാല്‍ ബഹ്റൈനില്‍ യോഗമുണ്ടാകും. ഇവിടെ വെച്ച് സഹായ ധന കരാര്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ എന്നിവരാണ് സഹായവുമായി രംഗത്തുള്ളത്. ചുരുങ്ങിയത് 10 ബില്യണ്‍ ഡോളറിന്റെ സഹായമാണ് ആദ്യ ഘട്ടത്തില്‍ ബഹ്റൈന് നല്‍കുക. എണ്ണയുത്പാദത്തില്‍ മെച്ചപ്പെട്ട നേട്ടം സൃഷ്ടിക്കാന്‍ കഴിയാതിരുന്നതാണ് ബഹ്റൈന് പ്രതിസന്ധി ശക്തമാക്കിയത്. നിലവിലെ സഹായ പ്രഖ്യാപനം പ്രതിസന്ധിയില്‍ ബഹ്റൈന് തുണയാകും. നവമ്പര്‍ 24ന് ബഹ്റൈനില്‍ തിരഞ്ഞെടുപ്പാണ്. ഇതിന് മുന്നോടിയായി മൂല്യ വര്‍ധിത നികുതി, പെന്‍ഷന്‍ തുക മാറ്റം വരുത്തല്‍ എന്നീ പദ്ധതികളും ആലോചിക്കുന്നുണ്ട് ബഹ്റൈന്‍. സൗദിയടക്കമുള്ള രാജ്യങ്ങള്‍ പ്രതിസന്ധി പരിഹരിക്കാന്‍ നേരത്തെ സഹായ പ്രഖ്യാപനം നടത്തിയിരുന്നു.
Adjust Story Font
16

