ജാവേദ് അക്തര്‍ നല്കിയ അപകീര്‍ത്തി കേസ്; കങ്കണക്കെതിരെ വാറണ്ട്
കങ്കണ തനിക്കെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറഞ്ഞെന്നാണ് ജാവേദ് അക്തറിന്റെ പരാതി.

ബോളിവുഡ് നടി കങ്കണാ റണൗത്തിനെതിരെ മുംബൈ കോടതിയുടെ വാറണ്ട്. കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്കിയ അപകീര്‍ത്തി കേസില്‍ സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് അന്ദേരി മെട്രോപോളിറ്റന്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
മാര്‍ച്ച് ഒന്നിന് കോടതിയില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ കങ്കണ കോടതിയില്‍ ഹാജരായില്ല. കേസ് മാര്‍ച്ച് 22ലേക്കു മാറ്റി. കങ്കണ തനിക്കെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറഞ്ഞെന്നാണ് ജാവേദ് അക്തറിന്റെ പരാതി. ജാമ്യം ലഭിക്കാവുന്ന വാറണ്ട് ആണ് കങ്കണയ്ക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ളത്.
കങ്കണ തനിക്കെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറഞ്ഞെന്നാണ് ജാവേദ് അക്തറിന്റെ പരാതി.
Next Story
Adjust Story Font
16

