Quantcast

പമേല കേസില്‍ വഴിത്തിരിവ്: ബിജെപി നേതാവ് അറസ്റ്റില്‍

ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായ രാകേഷ് സിങ് ആണ് അറസ്റ്റിലായത്.

MediaOne Logo

  • Published:

    24 Feb 2021 8:37 PM IST

പമേല കേസില്‍ വഴിത്തിരിവ്: ബിജെപി നേതാവ് അറസ്റ്റില്‍
X

പശ്ചിമ ബംഗാളിലെ യുവമോര്‍ച്ച നേതാവ് പമേല ഗോസ്വാമി അറസ്റ്റിലായ കൊക്കെയിന്‍ കേസില്‍ വഴിത്തിരിവ്. പമേലയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായ രാകേഷ് സിങിനെ അറസ്റ്റ് ചെയ്തു. ആലിപൂരിലെ എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കിയ രാകേഷ് സിങിനെ മാര്‍ച്ച് 1 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

തന്‍റെ അറസ്റ്റ് തൃണമൂല്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണെന്ന് രാകേഷ് സിങ് കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. മമത ബാനര്‍ജിയുടെയും അഭിഷേക് ബാനര്‍ജിയുടെയും ഗുണ്ടായിസമാണ് ബംഗാളിലെന്നും രാകേഷ് സിങ് കുറ്റപ്പെടുത്തി.

കാറില്‍ നിന്ന് കൊക്കെയിന്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പമേലയുടെ അറസ്റ്റ്. തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ പമേല രാകേഷ് സിങിന്‍റെ പേര് പറഞ്ഞു. തന്നെ ഗൂഢാലോചന നടത്തി കുടുക്കിയത് രാകേഷ് സിങും മുതിര്‍ന്ന ബിജെപി നേതാവും ചേര്‍ന്നാണ് എന്നായിരുന്നു പമേലയുടെ മൊഴി. തുടര്‍ന്ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ രാകേഷ് സിങിന് പൊലീസ് നോട്ടീസ് നല്‍കുകയായിരുന്നു.

എന്നാല്‍ ഫെബ്രുവരി 26 വരെ ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു രാകേഷ് സിങിന്‍റെ മറുപടി. തുടര്‍ന്ന് ആലിപൂര്‍ പൊലീസ് രാകേഷ് സിങിന്‍റെ വീട്ടില്‍ തിരച്ചില്‍ നടത്തി. സംസ്ഥാനം വിടാന്‍ ശ്രമിക്കുന്നതിനിടെ ഗാല്‍സിയില്‍ നിന്നുമാണ് രാകേഷ് സിങിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബിജെപിയുടെ പ്രമുഖ നേതാവ് കൈലാഷ് വിജയ്‍വര്‍ഗിയയുടെ വിശ്വസ്തനാണ് രാകേഷ് സിങ്.

TAGS :

Next Story