Quantcast

വിസിറ്റിങ് പ്രൊഫസറായി നിത അംബാനി; പ്രതിഷേധവുമായി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍

നിത അംബാനിക്കുപകരം സ്ത്രീശാക്തീകരണത്തിന് മാതൃകയായവരെ ക്ഷണിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം

MediaOne Logo

  • Published:

    17 March 2021 12:38 PM IST

വിസിറ്റിങ് പ്രൊഫസറായി നിത അംബാനി; പ്രതിഷേധവുമായി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍
X

വാരാണസി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടറും മുകേഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനിയെ വിസിറ്റിങ് പ്രൊഫസറായി നിയമിക്കാനുള്ള നിര്‍ദേശത്തിനെതിരെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍.

തീരുമാനത്തില്‍ പ്രതിഷേധിച്ച് നാല്‍പ്‌തോളം വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ രാകേഷ് ഭട്‌നഗറിന്റെ വീടിനു മുമ്പില്‍ പ്രതിഷേധിച്ചു. നിത അംബാനിക്കുപകരം സ്ത്രീശാക്തീകരണത്തിന് മാതൃകയായവരെ ക്ഷണിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

യൂണിവേഴ്സിറ്റിയിലെ സോഷ്യല്‍ സയന്‍സ് പഠനവകുപ്പാണ് വനിതാ പഠന കേന്ദ്രത്തിലെ വിസിറ്റിങ് ഫാക്കല്‍റ്റിയായി ചേരാന്‍ നിത അംബാനിയോട് അഭ്യര്‍ഥിച്ചത്. റിലയന്‍സ് ഫൗണ്ടേഷനാണ് ഇതുസംബന്ധിച്ച് കത്തയച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിലയന്‍സ് പറയുന്നത്.

ഉരുക്കുവ്യവസായി ലക്ഷ്മി മിത്തലിന്റെ ഭാര്യ ഉഷ മിത്തല്‍, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനി എന്നിവരെയും വിസിറ്റിങ് ഫാക്കല്‍റ്റിയായി നിയമിക്കാന്‍ സോഷ്യല്‍ സയന്‍സ് വിഭാഗം തീരുമാനിച്ചിരുന്നു. എന്നാല്‍ നിത അംബാനിക്കുമാത്രമാണ് ഇതിനകം കത്തയച്ചത്.

TAGS :

Next Story