Quantcast

രാഹുൽ ഗാന്ധിയെ തമിഴ്‌നാട്ടിൽ പ്രചാരണത്തിൽ നിന്നും വിലക്കണമെന്ന് ബി.ജെ.പി

മറ്റൊരു സ്വാതന്ത്ര്യ സമരത്തിന് യുവാക്കളെ ആഹ്വാനം ചെയ്തതിന് രാഹുലിനെതിരെ എഫ്.ഐ.ആർ റെജിസ്റ്റർ ചെയ്യണമെന്നും പാർട്ടി ആവശ്യപ്പെട്ടു

MediaOne Logo

  • Published:

    5 March 2021 5:56 PM IST

രാഹുൽ ഗാന്ധിയെ തമിഴ്‌നാട്ടിൽ പ്രചാരണത്തിൽ നിന്നും വിലക്കണമെന്ന് ബി.ജെ.പി
X

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തമിഴ്‌നാട്ടിൽ പ്രചാരണത്തിൽ നിന്നും വിലക്കണമെന്ന് ബി.ജെ.പി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ബി.ജെ.പി തമിഴ്നാട് ഘടകമാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഈ ആവശ്യം ഉന്നയിച്ചത്. യുവാക്കളെ മറ്റൊരു സ്വാതന്ത്ര്യ സമരത്തിന് ആഹ്വാനം ചെയ്തതിന് രാഹുലിനെതിരെ എഫ്.ഐ.ആർ റെജിസ്റ്റർ ചെയ്യണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

കന്യാകുമാരിയിലെ മുളകുമൂട്ടിലെ സെന്റ് ജോസെഫ്‌സ് മെട്രിക് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രചാരണം സ്‌കൂൾ പരിസരത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു സമമാണെന്നു ബി.ജെ.പി നേതാവ് വി ബാലചന്ദ്രൻ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം പാടില്ലെന്ന മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് ഇതെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പരാതിയിൽ അദ്ദേഹം പറഞ്ഞു. അത് കൊണ്ട് അദ്ദേഹത്തെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"ഇപ്പോഴത്തെ ഇന്ത്യയിലെ അവസ്ഥയെ സ്വാതന്ത്ര്യ പൂർവ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തെ പോലെ ആണെന്ന കോൺഗ്രസ് നേതാവിന്റെ പ്രസ്‌താവനയും യുവാക്കളെ മറ്റൊരു സ്വാതന്ത്ര്യ സമരത്തിന് പ്രേരിപ്പിച്ചതും നിയമം മൂലം സ്ഥാപിതമായ സർക്കാരിനെതിരെ വിദ്വേഷം ജനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്."പരാതിയിൽ പറയുന്നു

TAGS :

Next Story