നാളെ ഹാജരായിരിക്കണം, ലോക്‌സഭാംഗങ്ങൾക്ക് വിപ്പ് നൽകി ബിജെപി; ആകാംക്ഷ
മൂന്നു വരിയുള്ള വിപ്പാണ് ബിജെപി പുറപ്പെടുവിച്ചത്

ന്യൂഡൽഹി: നാളെ പാർലമെന്റിൽ ഹാജരായിരിക്കാൻ ലോക്‌സഭാംഗങ്ങൾക്ക് ബിജെപിയുടെ വിപ്പ്. മൂന്നു വരിയുള്ള വിപ്പാണ് ബിജെപി പുറപ്പെടുവിച്ചത്. രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെയാണ് നാളെ സഭ ചേരുന്നത്.
'രാവിലെ പത്തു മണി മുതൽ സഭയിൽ ക്രിയാത്മകമായി ഹാജരായിക്കാൻ എല്ലാ ബിജെപി അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു. സർക്കാർ നിലപാടിനെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെടുന്നു' - എന്നാണ് വിപ്പിൽ പറയുന്നത്.
വിവാദ കാർഷിക ബില്ലുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കർഷകരുടെ സമരം തുടരുന്ന വേളയിലാണ് ബിജെപി അംഗങ്ങൾക്ക് വിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാൽ നിയമങ്ങൾ പിൻവലിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Next Story
Adjust Story Font
16

