Quantcast

'കേരളത്തിൽ ബി.ജെ.പി മികച്ച മുന്നേറ്റമുണ്ടാക്കും, തമിഴ്‍നാട്ടില്‍ അധികാരത്തിലേറും'; ഖുഷ്ബു സുന്ദർ

കെ സുരേന്ദ്രന്‍റെ വിജയയാത്രയില്‍ പാലക്കാട് വെച്ച് ഖുഷ്ബു ഭാഗമാവുകയായിരുന്നു

MediaOne Logo

  • Published:

    27 Feb 2021 8:55 AM IST

കേരളത്തിൽ ബി.ജെ.പി മികച്ച മുന്നേറ്റമുണ്ടാക്കും, തമിഴ്‍നാട്ടില്‍ അധികാരത്തിലേറും; ഖുഷ്ബു സുന്ദർ
X

കേരളത്തിൽ ബി.ജെ.പി മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്ന് സിനിമാ താരവും ബി.ജെ.പി വക്താവുമായ ഖുഷ്ബു സുന്ദർ. യുവാക്കളുടെ പിന്തുണ ബി.ജെ.പിക്കുണ്ടെന്നും തമിഴ് നാട്ടിൽ എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യം അധികാരത്തിൽ വരുമെന്നും ഖുഷ്ബു മീഡിയ വണ്ണിനോട് പറഞ്ഞു. കെ സുരേന്ദ്രന്‍റെ വിജയയാത്രയില്‍ പാലക്കാട് വെച്ച് ഖുഷ്ബു ഭാഗമായിരുന്നു. കോണ്‍ഗ്രസ് വക്താവായിരുന്ന ഖുഷ്ബു കഴിഞ്ഞ ഒക്ടോബറില്‍ സ്ഥാനം രാജിവെച്ച് ബി.ജെ.പിയില്‍ ചേരുകയായിരുന്നു.

ഖുഷ്ബുവിന്‍റെ വാക്കുകള്‍:

ബി.ജെ.പി ഇതിനകം തന്നെ കേരളത്തില്‍ അടയാളപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വലിയ വിജയം നേടും. കേരളത്തിന് പുറമേ തമിഴ്നാട്ടിലും ബി.ജെ.പി വലിയ വിജയം സ്വന്തമാക്കും. 2021ല്‍ തമിഴ്നാട്ടില്‍ എന്‍.ഡി.എ സര്‍ക്കാരുണ്ടാക്കും.

TAGS :

Next Story