Quantcast

ആത്മഹത്യ പ്രേരണ കേസില്‍ അര്‍ണബിന്‍റെ പരിരക്ഷ നീട്ടി ബോംബെ കോടതി

2018 മെയിലാണ് അര്‍ണബിനും സംഘത്തിനുമെതിരെ ആത്മഹത്യ കുറ്റം ചുമത്തുന്നത്.

MediaOne Logo

  • Published:

    5 March 2021 11:34 AM GMT

ആത്മഹത്യ പ്രേരണ കേസില്‍ അര്‍ണബിന്‍റെ പരിരക്ഷ നീട്ടി ബോംബെ കോടതി
X

ആത്മഹത്യ പ്രേരണ കേസില്‍ അര്‍ണബ് ഗോസ്വാമിയുടെ ഇടക്കാല പരിരക്ഷ വീണ്ടും നീട്ടി ബോംബെ ഹൈക്കോടതി. കേസില്‍ അലിബാഗ് കോടതിയില്‍ അര്‍ണബ് നേരിട്ട് ഹാജരാകുന്നതിനും കോടതി ഇളവ് നല്‍കി. 2018 മെയിലാണ് അര്‍ണബിനും സംഘത്തിനുമെതിരെ ആത്മഹത്യ കുറ്റം ചുമത്തുന്നത്.

ഇന്റീരിയര്‍ ഡിസൈനറായ അന്‍വയ് മാലിക് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണബ് പ്രതി ചേര്‍ക്കപ്പെട്ടത്. ഡസൈനിങ് ജോലിയുമായി ബന്ധപ്പെട്ട് അന്‍വയ് മാലികിന്റെ കോണ്‍കോട് ഡസൈന്‍സ് കമ്പനിയുമായി 5.40 കോടി രൂപയുടെ സാമ്പത്തിക ഇടപാടാണ് അര്‍ണബിനും സംഘത്തിനുമുണ്ടായിരുന്നത്. ഇത് നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയത് കമ്പനിക്ക് സാമ്പത്തിക ബാധ്യതയാവുകയും ഇയാള്‍ ആത്മഹത്യ ചെയ്യുകയുമായിരുന്നു.

ആത്മഹത്യ കുറിപ്പ് എഴുതി വെച്ചാണ് അന്‍വയ് മാലിക് ജീവാഹുതി നടത്തിയത്. കേസുമായി ബന്ധപ്പെട്ട് അര്‍ണബിന് പുറമെ, സംഘത്തിലുണ്ടായിരുന്ന ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവരെയും കഴിഞ്ഞ നവംബര്‍ നാലിന് അറസ്റ്റ് ചെയ്യുകയും, നവംബര്‍ പതിനൊന്നിന് സുപ്രീംകോടതി ജാമ്യത്തില്‍ വിടുകയുമായിരുന്നു.

TAGS :

Next Story