Quantcast

14 വയസുകാരിയെ ബലാത്സംഗം ചെയ്തതിന് ബോക്സിങ് കോച്ച് അറസ്റ്റിൽ

പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്

MediaOne Logo

  • Published:

    11 March 2021 6:39 PM IST

14 വയസുകാരിയെ ബലാത്സംഗം ചെയ്തതിന് ബോക്സിങ് കോച്ച് അറസ്റ്റിൽ
X

മുംബൈയിൽ 14 വയസുകാരിയെ ബലാത്സംഗം ചെയ്തതിന് ബോക്സിങ് കോച്ച് അറസ്റ്റിൽ. 30 കാരനായ പ്രതിയെ ബുധനാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.

പ്രതി പെൺകുട്ടിയെ ക്ലബ്ബിലേക്ക് വിളിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ബോക്സിംങ്ങ് ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

സംഭവം നടന്ന ശേഷം ഭയന്ന പെൺകുട്ടി പിന്നീടാണ് മാതാപിതാക്കളോട് പീഡനവിവരം തുറന്നു പറയുന്നത്. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

TAGS :

Next Story