ഇന്ത്യന്‍ ക്രിക്കറ്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി കേരളത്തിലെ ധനകാര്യസ്ഥാപനം
ഏകദേശം 35 അന്താരാഷ്ട്ര മത്സരങ്ങളാണ് കരാറിന്റെ പരിധിയില്‍ വരുന്നത്. ഇതില്‍ 10 ടെസ്റ്റ് മത്സരങ്ങളും 12 ഏകദിനങ്ങളും 13 ടി20 മത്സരങ്ങളും ഉള്‍പ്പെടും

മുംബൈ: ബിസിസിഐയുടെ ടൈറ്റില്‍ സ്‌പോണ്‍സറായി കേരളത്തില്‍ നിന്നുള്ള ധനകാര്യസ്ഥാപനം.കേരളം ആസ്ഥാനമായുള്ള മുത്തൂറ്റ് ഫിന്‍കോര്‍പാണ് കരാറൊപ്പിട്ടത്.അടുത്ത രണ്ട് ഹോം സീസണുകളിലേക്കാണ് ബിസിസിഐയുമായി കമ്പനി കരാറിലെത്തിയത്. കരാര്‍ 2028 മാര്‍ച്ച് 31 വരെ തുടരും.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയോടെയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 27ന് തിരുവനന്തപുരത്ത് നടക്കുന്ന ആദ്യ ഏകദിനം മുതല്‍ പുതിയ ബ്രാന്‍ഡിംഗ് കാണാനാകും. അതായത്, കേരളത്തില്‍ നടക്കുന്ന മത്സരത്തില്‍ തന്നെ കേരളത്തില്‍ നിന്നുള്ള കമ്പനിയുടെ പുതിയ ക്രിക്കറ്റ് പങ്കാളിത്തത്തിന് തുടക്കമാകും.
ഏകദേശം 35 അന്താരാഷ്ട്ര മത്സരങ്ങളാണ് കരാറിന്റെ പരിധിയില്‍ വരുന്നത്. ഇതില്‍ 10 ടെസ്റ്റ് മത്സരങ്ങളും 12 ഏകദിനങ്ങളും 13 ടി20 മത്സരങ്ങളും ഉള്‍പ്പെടും. ഇന്ത്യയിലെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കൊപ്പം ആഭ്യന്തര മത്സരങ്ങളുടെയും ടൈറ്റില്‍ അവകാശം മുത്തൂറ്റ് ഫിന്‍കോര്‍പ്പിനായിരിക്കും.
മത്സരത്തിന് 4.85 കോടി രൂപ അടിസ്ഥാന നിരക്കിലാണ് കരാര്‍ ചര്‍ച്ച ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അന്തിമ തുക ഇതിലും കുറയാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമേ കൃത്യമായ കരാര്‍ തുക വ്യക്തമാകൂ
Adjust Story Font
16

