ഇന്‍ഫോസിസിനെ മറികടന്ന് അദാനി പവര്‍
ഇന്ത്യന്‍ ഓഹരി വിപണികളില്‍ ബോംബെ സൂചിക സെന്‍സെക്‌സ് നഷ്ടത്തിലേക്ക് പോയപ്പോള്‍ നിഫ്റ്റി നേരിയ നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 75,000 പോയിന്റിന് മുകളിലാണ് വ്യാപാരം നടത്തുന്നത്. 100ല്‍ താഴെ പോയിന്റിന്റെ നഷ്ടമാണ് സെന്‍സെക്‌സിലുണ്ടായത്.

മുംബൈ: ഐടി ഭീമന്‍ ഇന്‍ഫോസിസിനെ മറികടന്ന് ഗൗതം അദാനിയുടെ അദാനി പവര്‍. വിപണിമൂല്യത്തിലാണ് ഇന്‍ഫോസിസിനെ അദാനി പവര്‍ മറികടന്നത്. ഈ വര്‍ഷം മാത്രം 68 ശതമാനം മാത്രം നേട്ടം അദാനി പവറിനുണ്ടായി. ഊര്‍ജ ആവശ്യകതയിലുണ്ടായ വന്‍ വര്‍ധനവാണ് അദാനി പവര്‍ ഓഹരികളെ തുണച്ചത്.
കടുത്ത ചൂടാണ് ഉത്തരേന്ത്യയിലുള്‍പ്പടെ അനുഭവപ്പെടുന്നത്. ഇതിനൊപ്പം എല്‍ നിനോ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന പ്രവചനങ്ങള്‍ വന്നുകഴിഞ്ഞു. ഇത് ഊര്‍ജ ആവശ്യകതയില്‍ വലിയ വര്‍ധനയുണ്ടാക്കുമെന്നാണ് പ്രവചനങ്ങള്‍.അദാനി പവറിന്റെ വിപണിമൂല്യം 4.85 ലക്ഷം കോടിയായാണ് വര്‍ധിച്ചത്. ഇന്‍ഫോസിസിന്റെ വിപണിമൂല്യം 4.72 ലക്ഷം കോടിയില്‍ തുടരുകയാണ്. ഇതോടെ ഇന്ത്യയിലെ മൂല്യമുള്ള പതിനൊന്നാമത്തെ കമ്പനിയായി ഇന്‍ഫോസിസ് മാറി.
ഇന്ത്യന്‍ ഓഹരി വിപണികളില്‍ ബോംബെ സൂചിക സെന്‍സെക്‌സ് നഷ്ടത്തിലേക്ക് പോയപ്പോള്‍ നിഫ്റ്റി നേരിയ നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 75,000 പോയിന്റിന് മുകളിലാണ് വ്യാപാരം നടത്തുന്നത്. 100ല്‍ താഴെ പോയിന്റിന്റെ നഷ്ടമാണ് സെന്‍സെക്‌സിലുണ്ടായത്.. നിഫ്റ്റിയില്‍ വന്‍ നേട്ടമുണ്ടായില്ല. നേരിയ മുന്നേറ്റം മാത്രമുണ്ടായി.
അതേസമയം, രാജ്യാന്തര വിപണിയില്‍ വീണ്ടും എണ്ണവിലയില്‍ ഇടിവുണ്ടായി. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡോയിലിന്റെ വില 100 ഡോളറിന് താഴെയാണ് വ്യാപാരം നടത്തുന്നത്. 97 ഡോളറിലാണ് വ്യാപാരം.
Adjust Story Font
16

