Quantcast

ബാങ്കില്‍ പോകാനുണ്ടോ? വേഗമായ്‌ക്കോട്ടെ, തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും

ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം എന്ന നിര്‍ദേശം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ സമരം

MediaOne Logo
There are four consecutive bank holidays coming up.
X

ന്യൂഡല്‍ഹി: നീണ്ട ഇടവേളക്ക് ശേഷം ഒരിക്കല്‍ കൂടി തുടര്‍ച്ചയായ ബാങ്ക് അവധി ദിനങ്ങള്‍ വരികയാണ്. മൂന്ന് ദിവസം ബാങ്ക് അവധിയും ഒരു ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കുമാണ് വരാനുള്ളത്. ഫലത്തില്‍ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. അതിനാല്‍, ബാങ്ക് ഇടപാടുകള്‍ നടത്താനുള്ളവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ച് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം. പ്രത്യേകിച്ച്, മാസം അവസാനത്തെ ആഴ്ചയിലേക്ക് കടക്കുന്ന സാഹചര്യത്തില്‍.

ഏതൊക്കെ ദിവസമാണ് അവധികള്‍

ജനുവരി 24, 25, 26 ദിവസങ്ങളിലാണ് ബാങ്ക് അവധികള്‍ വരുന്നത്. ജനുവരി 24 ഈ മാസത്തെ നാലാം ശനിയാഴ്ച ആയതിനാലാണ് ബാങ്ക് അവധി. 25 ഞായറാഴ്ചയാണ്. 26 റിപ്പബ്ലിക് ദിനമായതിനാല്‍ അവധിയാണ്. ഇതോടെ, തുടര്‍ച്ചയായ മൂന്ന് ദിവസം അവധിയായി. തൊട്ടുപിന്നാലെ ജനുവരി 27നാണ് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്. പണിമുടക്ക് ബാങ്ക് പ്രവൃത്തിയെ ബാധിക്കുകയാണെങ്കില്‍ ഫലത്തില്‍ തുടര്‍ച്ചയായ നാലു ദിവസം അവധിയാണ് ഉണ്ടാവുക.

എന്തിനാണ് ബാങ്ക് പണിമുടക്ക്

ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം എന്ന ആവശ്യം നടപ്പാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുക. ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ അടക്കം രാജ്യത്തെ ഒമ്പത് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു. നിലവില്‍ ഞായറാഴ്ചകള്‍ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള്‍ ബാങ്ക് ജീവനക്കാര്‍ക്ക് അവധിയാണ്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകള്‍ കൂടി അവധിയാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇതിന് വേണ്ടി തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാന്‍ തയാറാണെന്നും ജീവനക്കാര്‍ പറയുന്നു.

TAGS :

Next Story