ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് സ്വര്‍ണം വാങ്ങാനല്ല; ഞെട്ടിച്ച് പുതിയ പഠനം
ഇതിനൊപ്പം തമിഴ്‌നാടിനെ സംബന്ധിച്ച് ചില നിര്‍ണായക കണ്ടെത്തല്‍ കൂടി നടത്തിയിട്ടുണ്ട്. ആയുര്‍വേദ ടൂറിസത്തില്‍ വളര്‍ന്നുവരുന്ന ഒരു സ്ഥലമായി തമിഴ്‌നാട് മാറുന്നുവെന്നാണ് യുണിഫൈയുടെ കണ്ടെത്തല്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആളുകള്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് എന്തിനാകും. നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ സ്വര്‍ണം വരെ ഒരു പട്ടിക നമ്മുടെ മനസിലുണ്ടാവും. ഉയര്‍ന്ന വില കാരണം ഏറ്റവും കൂടുതല്‍ പണം വേണ്ടത് സ്വര്‍ണം വാങ്ങാനായിരിക്കും. അതുകൊണ്ട് ഏറ്റവും കൂടുതല്‍ പണം സ്വര്‍ണം വിപണിയിലാവും ഇറങ്ങുകയെന്നാവും നമ്മള്‍ ചിന്തിക്കുക.
അതെ കുറച്ച് മുമ്പ് വരെ ഈ കണക്ക് ശരിയായിരുന്നു. സ്വര്‍ണവിപണിയിലായിരുന്നു ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കപ്പെട്ടിരുന്നത്.എന്നാല്‍, ഇപ്പോള്‍ സ്വര്‍ണത്തെ മറികടന്ന് മദ്യം ഈ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ്.
യുണിഫൈ കാപ്പിറ്റല്‍ എന്ന സ്ഥാപനമാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. കമ്പനിയുടെ സഹസ്ഥാപകന്‍ ജി മാരന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുശാല്‍ ലോധയുടെ പോഡ്കാസ്റ്റിലായിരുന്നു പ്രഖ്യാപനം.
ഇന്ത്യയിലെ ആഭരണവിപണിയുടെ മൂല്യം 60 ബില്യണ്‍ ഡോളറാണ്. എന്നാല്‍, മദ്യം ഇപ്പോള്‍ ഇതിനെ മറികടന്നിരിക്കുകയാണ്. മദ്യം ഏറ്റവും കൂടുതല്‍ ഉയോഗിക്കുന്നവര്‍ ദക്ഷിണേന്ത്യക്കാരാണെന്നും പഠനത്തില്‍ പറയുന്നു. രാജ്യത്തിന്റെ ആകെ മദ്യ ഉപഭോഗത്തിന്റെ 50 ശതമാനം 18 ശതമാനം മാത്രം ജനസംഖ്യയുള്ള ദക്ഷിണേന്ത്യയില്‍ നിന്നാണെന്നും കണക്കുകള്‍ പറയുന്നു.
ആഭരണ വിപണിയെ മറികടന്ന് മദ്യം ഉയര്‍ന്ന് വന്നിരിക്കുന്നത്. നഗരവല്‍ക്കരണം സാമൂഹിക നിയമങ്ങളിലെ മാറ്റവുമെല്ലാം ഇതിന് കരുത്ത് പകരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനൊപ്പം തമിഴ്‌നാടിനെ സംബന്ധിച്ച് ചില നിര്‍ണായക കണ്ടെത്തല്‍ കൂടി നടത്തിയിട്ടുണ്ട്. ആയുര്‍വേദ ടൂറിസത്തില്‍ വളര്‍ന്നുവരുന്ന ഒരു സ്ഥലമായി തമിഴ്‌നാട് മാറുന്നുവെന്നാണ് യുണിഫൈയുടെ കണ്ടെത്തല്‍.
Adjust Story Font
16

