Quantcast

എണ്ണവില വീണ്ടും കുതിച്ചുയരുന്നു; ഇന്ത്യക്ക് ആശങ്ക

മിഡില്‍ ഈസ്റ്റ് പ്രതിസന്ധി 100ാം ദിനത്തിലേക്ക് അടുക്കുമ്പോഴാണ് ക്രൂഡോയില്‍ വില വീണ്ടും കുതിച്ചുയരുന്നത്. കഴിഞ്ഞയാഴ്ച ബ്രെന്റ് ക്രൂഡോയിലിന്റെ വില 95 ഡോളറിനും താഴെ പോയിരുന്നു

MediaOne Logo

Web Desk

  • Published:

    8 Jun 2026 3:13 PM IST

Hormuz crisis; Huge drop in crude oil exports to Asian countries including India
X

മുംബൈ: ഇന്ത്യയുടെ നെഞ്ചിടിപ്പേറ്റി ക്രൂഡോയില്‍ വില വീണ്ടും കുതിച്ചുയരുന്നു. മിഡില്‍ ഈസ്റ്റിലെ പുതിയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് എണ്ണവില ഉയരുന്നത്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയില്‍ വില 100 ഡോളറിലേക്ക് അടുക്കുകയാണ്. 97.27 ഡോളറിലാണ് ബ്രെന്റ് ക്രൂഡിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 4.49 ശതമാനം നേട്ടത്തിലാണ് ബ്രെന്റ് ക്രൂഡോയില്‍ വ്യാപാരം നടത്തുന്നത്.

വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും ഉയരുകയാണ്. 4.03 ശതമാനം നേട്ടത്തോടെ 94.57 ഡോളറിലാണ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വ്യാപാരം.

മിഡില്‍ ഈസ്റ്റ് യുദ്ധം 100ാം ദിനത്തിലേക്ക് അടുക്കുമ്പോഴാണ് ക്രൂഡോയില്‍ വില വീണ്ടും കുതിച്ചുയരുന്നത്. കഴിഞ്ഞയാഴ്ച ബ്രെന്റ് ക്രൂഡോയിലിന്റെ വില 95 ഡോളറിനും താഴെ പോയിരുന്നു. ഇത് വലിയ ആശ്വാസമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് നല്‍കിയത്. നിലവില്‍ 600 കോടി പ്രതിദിന നഷ്ടത്തിലാണ് എണ്ണകമ്പനികള്‍ മുന്നോട്ട് പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. എണ്ണവില വീണ്ടും 100 ഡോളര്‍ തൊടുകയാണെങ്കില്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധനയല്ലാതെ മറ്റൊരു പോംവഴിയില്ലെന്നാണ് എണ്ണകമ്പനികളും വ്യക്തമാക്കുന്നത്.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ധിക്കുന്നതിനിടെ ഉല്‍പാദനം കൂട്ടാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഒപെക് തീരുമാനം എണ്ണവിലയില്‍ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ് പല സാമ്പത്തികവിദഗ്ധരും പറയുന്നത്.

മിഡില്‍ ഈസ്റ്റില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം മൂലം പല ഒപെക് രാജ്യങ്ങള്‍ക്കും ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ലോകത്തെ മറ്റൊരു പ്രമുഖ എണ്ണ ഉല്‍പാദക രാജ്യമായ റഷ്യയും യുക്രെയ്ന്‍ ആക്രമങ്ങള്‍ മൂലം ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കഴിയാത്ത നിലയിലാണ്. ചുരുക്കത്തില്‍ ഒപെക് ആഹ്വാനം നടപ്പിലാവണമെങ്കില്‍ തന്നെ പല വെല്ലുവിളികളേയും മറികടക്കേണ്ടി വരും. ഇതിനൊപ്പം ഹോര്‍മുസില്‍ ഉള്‍പ്പടെ നിലനില്‍ക്കുന്ന സാഹചര്യം മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ എണ്ണവില മുകളിലോട്ട് കുതിക്കാന്‍ തന്നെയാണ് വരും ദിവസങ്ങളിലും സാധ്യത.

TAGS :

Next Story