Quantcast

ദമാനിക്ക് 8,000 കോടി, ഗോപാലകൃഷ്ണന് 1,886 കോടി; എന്‍എസ്ഇയില്‍ ലോട്ടറിയടിച്ച് വ്യവസായികള്‍

നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഏറ്റവും വലിയ ഓഹരി ഉടമ എല്‍ഐസിയാണ്. 10.7 ശതമാനം ഓഹരിയാണ് എല്‍ഐസിക്കുള്ളത്

MediaOne Logo

Web Desk

  • Published:

    23 Jun 2026 2:29 PM IST

ദമാനിക്ക് 8,000 കോടി, ഗോപാലകൃഷ്ണന് 1,886 കോടി; എന്‍എസ്ഇയില്‍ ലോട്ടറിയടിച്ച് വ്യവസായികള്‍
X

മുംബൈ: കാത്തിരിപ്പിനൊടുവില്‍ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഐപിഒ വരുമ്പോള്‍ ലോട്ടറിയടിക്കുന്നത് ഇന്ത്യന്‍ വ്യവസായികള്‍ക്കും. എന്‍എസ്ഇയില്‍ ഓഹരി പങ്കാളിത്തമുള്ള കമ്പനികള്‍ക്കാണ് ഇതിലൂടെ വലിയ നേട്ടമുണ്ടാവുക. ഓഹരിയൊന്നിന് 2,000 രൂപക്കാവും എന്‍എസ്ഇയുടെ ഐപിഒ വരികയെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്‍എസ്ഇയില്‍ 1.58 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഡിമാര്‍ട്ട് പ്രമോട്ടര്‍ രാധാകൃഷ്ണ ദാമനിയുടെ ഓഹരികളുടെ നിലവിലെ മൂല്യം എട്ടായിരം കോടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹിറോ ഗ്രൂപ്പ് സ്ഥാപകന്‍ സുനില്‍കാന്ത് മുഞ്ജാലിന്റെ ഓഹരിമൂല്യം 2040 കോടിയായി ഉയരും. 0.41 ശതമാനം ഓഹരികളാണ് സുനില്‍കാന്‌വതിനുള്ളത്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ഗോപാലകൃഷ്ണന്റെ കൈവശം 94.29 ലക്ഷം ഓഹരികളുണ്ട്. ഇതിന്റെ മൂല്യം ഏകദേശം 1886 കോടി വരും.

നവില്‍ നൊറോന്‍ഹക്ക് 600 കോടിയുടെ ഓഹരികളുമുണ്ട്. വര്‍ഷങ്ങളായി എന്‍എസ്ഇയില്‍ പണമിറക്കിയവര്‍ക്കൊപ്പം ഐപിഒ വരുന്നത് മുന്‍നിര്‍ത്തി ഓഹരി വാങ്ങിയവരുമുണ്ട്. ചെറിയ തുകക്കാണ് ഓഹരികളുടെയെല്ലാം വ്യാപാരം നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ നേട്ടമാണ് ഓഹരി ഉടമകള്‍ക്ക് ഉണ്ടാവുക.

നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഏറ്റവും വലിയ ഓഹരി ഉടമ എല്‍ഐസിയാണ്. 10.7 ശതമാനം ഓഹരിയാണ് എല്‍ഐസിക്കുള്ളത്. ഏകദേശം 50,000 കോടിക്കടുത്ത് ഓഹരികളുടെ മൂല്യം വരും. മൗറീഷ്യസിലെ അരാന്‍ഡ ഇന്‍വെസ്റ്റ്‌മെന്റ്, സ്‌റ്റോക്ക് ഹോള്‍ഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 21,469 കോടിയും 20,999 കോടിയുമാണ് ഇവയുടെ മൂല്യം. എസ്ബിഐ കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌സ് ഹോള്‍ഡിങ്്‌സാണ് ംറ്റൊരു പ്രമുഖ കമ്പനി. ഏകദേശം 20,474 കോടി വരും എസ്ബിഐയുടെ കൈവശമുള്ള എന്‍എസ്ഇ ഓഹരികളുടെ മൂല്യം.

TAGS :

Next Story