മ്യൂച്ചല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം കുറയുന്നു; 40 ശതമാനം ഇടിവ്
ലാര്‍ജ് ക്യാപ് മ്യൂച്ചല്‍ ഫണ്ടുകളിലേക്കുള്ള പണമൊഴിക്കില്‍ 37 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. മിഡ് ക്യാപ് ഫണ്ടുകളിലേക്കുള്ള ഒഴുക്ക് 33 ശതമാനവും സ്‌മോള്‍ ക്യാപ് ഫണ്ടുകളിലേക്കുള്ളത് 28 ശതമാനവും ഇടിഞ്ഞു

ന്യൂഡല്‍ഹി: മ്യൂച്ചല്‍ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തില്‍ വന്‍ ഇടിവ്. 40 ശതമാനം കുറവാണ്് ഉണ്ടായിരിക്കുന്നത്. ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിലാണ് വന്‍ കുറവ്് രേഖപ്പെടുത്തിയത്. ഇക്വിറ്റി മ്യൂച്ചല്‍ഫണ്ടുകളിലേക്കുള്ള നിക്ഷേപം 40 ശതമാനം കുറഞ്ഞ് 22,907 കോടിയായി.
38,440 കോടിയുണ്ടായിരുന്ന സ്ഥാനത്താണിത്. മ്യൂച്ചല്‍ഫണ്ട് അസോസിയേഷനായ ആംഫിയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. അതേസമയം് 2025 മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ മ്യൂച്ചല്‍ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് ്‌വര്‍ധിച്ചിട്ടുണ്ട്. 20 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 19,013 കോടിയായാണ്് വര്‍ധിച്ചത്.
ലാര്‍ജ് ക്യാപ് മ്യൂച്ചല്‍ ഫണ്ടുകളിലേക്കുള്ള പണമൊഴിക്കില്‍ 37 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. മിഡ് ക്യാപ് ഫണ്ടുകളിലേക്കുള്ള ഒഴുക്ക് 33 ശതമാനവും സ്‌മോള്‍ ക്യാപ് ഫണ്ടുകളിലേക്കുള്ളത് 28 ശതമാനവും ഇടിഞ്ഞു. വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നതാണ് മ്യൂച്ചല്‍ഫണ്ടിലേക്കുള്ള പണമൊഴുക്കിനേയും സ്വാധീനിക്കുന്നത്.
ഇക്വിറ്റ് മ്യൂച്ചല്‍ഫണ്ടുകളുടെ നിക്ഷേപം കുറഞ്ഞതോടെ ഇന്ത്യയിലെ മ്യൂച്ചല്‍ ഫണ്ടുകളുടെ AUM 81. 58 ലക്ഷം കോടിയായി ഇടിഞ്ഞു. 81.92 ലക്ഷം കോടിയില്‍ നിന്നാണ് വിലയിടിഞ്ഞത്. ഇറാന്‍-യുഎസ, ഇസ്രായേല്‍ യുദ്ധമാണ് മ്യൂച്ചല്‍ഫണ്ട് വിപണിയിലും ഓഹരി വിപണിയിലും പ്രതിഫലിക്കുന്നത്.
Adjust Story Font
16

