Quantcast

ഇന്ത്യയില്‍ എഥനോള്‍ കലര്‍ത്താത്ത പെട്രോള്‍ കിട്ടും; വില്‍ക്കുന്നത് ഈ കമ്പനി

തെരഞ്ഞെടുത്ത വന്‍ നഗരങ്ങളിലെ പമ്പുകളില്‍ മാത്രമേ ഈ പെട്രോള്‍ ലഭ്യമാകു. ആഡംബര കാറുകളിലും ബൈക്കുകളിലുമാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും പഴയ വാഹനങ്ങളില്‍ ഈ പെട്രോള്‍ ഉപയോഗിച്ചത് കൊണ്ട് പ്രശ്‌നമൊന്നുമുണ്ടാവില്ല

MediaOne Logo

Web Desk

  • Published:

    12 July 2026 5:31 PM IST

ഇന്ത്യയില്‍ എഥനോള്‍ കലര്‍ത്താത്ത പെട്രോള്‍ കിട്ടും; വില്‍ക്കുന്നത് ഈ കമ്പനി
X

മുംബൈ: എഥനോള്‍ പെട്രോളാണ് ഇപ്പോള്‍ ഇന്ത്യയിലെ ചൂടുള്ള ചര്‍ച്ച വിഷയം. പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്നത് രാജ്യത്തെ ഊര്‍ജ സ്വയംപര്യാപ്തതക്കും പണപ്പെരുപ്പം കുറക്കാനും അത്യാവശ്യമാണെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. ഇതിനൊപ്പം എഥനോള്‍ ചേര്‍ക്കുന്നതിനെതിരായി വലിയ പ്രതിഷേധവും ഉയര്‍ന്നു വരുന്നുണ്ട്. ബ്രസീലില്‍ നടപ്പാക്കിയത് പോലെ എഥനോള്‍ ചേര്‍ത്ത പെട്രോളിനൊപ്പം സാധാരണ പെട്രോളും ലഭ്യമാക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

ഇന്ത്യയില്‍ എഥനോള്‍ ചേര്‍ക്കാത്ത പെട്രോള്‍ ഇപ്പോള്‍ ലഭ്യമാണോ. എവിടെ അത്തരം പെട്രോള്‍ കിട്ടും. ഇന്ത്യയില്‍ എഥനോള്‍ ചേര്‍ക്കാത്തെ പെട്രോള്‍ ഇപ്പോഴും ലഭിക്കും.. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എക്‌സ് പി 100 ആണ് എഥനോള്‍ ചേര്‍ക്കാത്ത പെട്രോള്‍. ഇതിന് നിരവധി ഗുണങ്ങളുമുണ്ട്.

100 ശതമാനം ഒക്‌ടൈന്‍ നമ്പറുള്ള പെട്രോളാണ് എകസ്പി 100. ഇതുമൂലം വണ്ടിക്കുള്ള നോക്കിങ് കുറയുന്നു. പവര്‍ വര്‍ധിക്കുന്നു. മൈലേജ് കൂടുന്നു. സൂപ്പര്‍ ബൈക്കുകളില്‍ ആഡംബര കാറുകളിലും ഉപയോഗിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു പെട്രോള്‍ കൊണ്ടു വന്നിരിക്കുന്നത്.

രാജ്യത്തെ എഥനോള്‍ വിപ്ലവത്തില്‍ നിന്ന് മാറിനില്‍ക്കുന്നുണ്ടെങ്കിലും വന്‍ വിലയാണ് എക്‌സ്പി100 വാങ്ങുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നത്. സാധാരണ പെട്രോളിന് ശരാശരി 103 രൂപ ലിറ്ററിന് വരുമ്പോള്‍ എക്‌സപി 140 രൂപക്ക് മുകളിലാണ് വില. ഇതിനൊപ്പം തെരഞ്ഞെടുത്ത വന്‍ നഗരങ്ങളിലെ പമ്പുകളില്‍ മാത്രമേ ഈ പെട്രോള്‍ ലഭ്യമാകു. ആഡംബര കാറുകളിലും ബൈക്കുകളിലുമാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും പഴയ വാഹനങ്ങളില്‍ ഈ പെട്രോള്‍ ഉപയോഗിച്ചത് കൊണ്ട് പ്രശ്‌നമൊന്നുമുണ്ടാവില്ല.

TAGS :

Next Story