Quantcast

ഇന്ധന വിതരണത്തില്‍ പ്രതിസന്ധിയോ ?; മറുപടി നല്‍കി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍

ഭൂരിപക്ഷം ഔട്ട്‌ലെറ്റുകളിലും ആവശ്യത്തിന് ഇന്ധനം സ്‌റ്റോക്കുണ്ട്. രാജ്യത്തിന് ആവശ്യമായ പെട്രോളും ഡീസലും സ്‌റ്റോര്‍ ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വിശദീകരിച്ചു

MediaOne Logo

Web Desk

  • Published:

    23 May 2026 7:32 PM IST

ഇന്ധന വിതരണത്തില്‍ പ്രതിസന്ധിയോ ?; മറുപടി നല്‍കി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍
X

ന്യൂഡല്‍ഹി: ഇന്ധനവിതരണത്തില്‍ പ്രതിസന്ധിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി രാജ്യത്തെ പ്രമുഖ എണ്ണകമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ചില പ്രദേശങ്ങളില്‍ മാത്രമാണ് ഇന്ധനവിതരണത്തില്‍ പ്രതിസന്ധിയുള്ളതെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പേഷന്‍ വിശദീകരിച്ചു. പ്രാദേശികതലങ്ങളിലെ പ്രതിസന്ധി താല്‍ക്കാലികം മാത്രമാണെന്നും കമ്പനി വ്യക്തമാക്കി.

വളരെകുറച്ച് ഔട്ട്‌ലെറ്റുകളില്‍ മാത്രമേ പ്രതിസന്ധിയുള്ളുവെന്ന് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് രാജ്യവ്യാപകമായി 42,000 പമ്പുകളുണ്ടെന്നും കമ്പനി ഓര്‍മിപ്പിച്ചു.ഭൂരിപക്ഷം ഔട്ട്‌ലെറ്റുകളിലും ആവശ്യത്തിന് ഇന്ധനം സ്‌റ്റോക്കുണ്ട്. രാജ്യത്തിന് ആവശ്യമായ പെട്രോളും ഡീസലും സ്‌റ്റോര്‍ ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വിശദീകരിച്ചു.

10 ദിവസത്തിനിടെ മൂന്നാം തവണ; രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. 10 ദിവസത്തിനിടെ മൂന്നാം തവണയാണ് വര്‍ധന. സിഎന്‍ജി വിലയും കൂടി. കിലോയ്ക്ക് ഒരു രൂപയാണ് വര്‍ധിച്ചത്.

ഡല്‍ഹിയില്‍ പെട്രോള്‍ വില 99.51 രൂപയും ഡീസല്‍ നിരക്ക് 92.49 രൂപയുമായി വര്‍ധിക്കുമെന്ന് ഡീലര്‍മാര്‍ അറിയിച്ചു. ഈ മാസം ആദ്യം പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 90 പൈസ വര്‍ധിപ്പിച്ചിരുന്നു, ആഗോള തലത്തില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നതിനിടെ ഒരു ആഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ തവണയാണ് ഇന്ത്യയില്‍ ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടായത്.

പശ്ചിമേഷ്യയിലെ സംഘര്‍ഷവും ഹോര്‍മുസ് കടലിടുക്കിന് ചുറ്റുമുള്ള വിതരണ ആശങ്കകളും കാരണം ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതിനെത്തുടര്‍ന്ന് ഇന്ധന വില ലിറ്ററിന് മൂന്ന് രൂപ വര്‍ധിപ്പിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ വര്‍ധനവ് ഉണ്ടായത്.

അതിനിടെ, പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിനിടയില്‍ അസംസ്‌കൃത എണ്ണവില വീണ്ടും ഉയര്‍ന്നു. ഫെബ്രുവരിയില്‍ ബാരലിന് ശരാശരി 69 ഡോളറായിരുന്ന ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ബാരലിന് സമീപ മാസങ്ങളില്‍ ഏകദേശം 113-114 ഡോളറായി ഉയര്‍ന്നു.

TAGS :

Next Story