Quantcast

അന്ന് കള്ളക്കടത്ത് തടയാന്‍ ചുങ്കം കുറച്ചു; ഇന്ന് കൂട്ടി, സ്വര്‍ണത്തില്‍ ആശങ്കയേറെ

സ്വര്‍ണത്തിന്റെ തീരുവ കുറച്ചത് ഹ്രസ്വകാലത്തേക്ക് സ്വര്‍ണത്തിന്റെ ഡിമാന്‍ഡില്‍ നേരിയ കുറവ് വരുത്തിയേക്കാമെങ്കിലും ദീര്‍ഘകാലത്തേക്ക് ഇത് ഒരു ചലനവും സൃഷ്ടിക്കില്ലെന്നാണ് ജിയോജിത് കമ്മോഡിറ്റി റിസേര്‍ച്ച് ഹെഡ് ഹരീഷ് പറയുന്നത്

MediaOne Logo
Will the price of gold go up or down when war comes?
X

സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം നിലവിലുള്ള ആറ് ശതമാനത്തില്‍ നിന്നും 15 ശതമാനമായി വര്‍ധിപ്പിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുവ ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്വര്‍ണ ഇറക്കുമതിയിലൂടെ കൂടുതല്‍ വിദേശനാണ്യം പുറത്തേക്ക് പോകുന്നത് തടയുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. വിദേശനാണ്യം കൂടുതല്‍ പുറത്തേക്ക് ഒഴുകിയാല്‍ അത് കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കാനിടയാക്കുകയും സമ്പദ്‌വ്യവസ്ഥയെ അത് സമ്മര്‍ദത്തിലാക്കുകയും ചെയ്യും.

പക്ഷേ കേന്ദ്രസര്‍ക്കാര്‍ തീരുവ കുറക്കുമ്പോള്‍ ഡമാസ്‌കസിന്റെ വാള്‍ രാജ്യത്തിനുമേല്‍ മറ്റൊരു പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. അത് സ്വര്‍ണക്കളക്കടത്തിന്‍േറതാണ്. സ്വര്‍ണത്തിന്റെ തീരുവ ഉയര്‍ന്നാല്‍ അതിനനുസരിച്ച് കള്ളക്കടത്തിലും വര്‍ധനയുണ്ടാവുമെന്ന് ആശങ്കയുണ്ട്. രണ്ട് വര്‍ഷം മുമ്പ് കള്ളക്കടത്ത് തടയാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി തീരുവ കുറച്ചത്. എന്നാല്‍, അതേതീരുവയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.

സ്വര്‍ണത്തിന്റെ തീരുവ കുറച്ചത് ഹ്രസ്വകാലത്തേക്ക് സ്വര്‍ണത്തിന്റെ ഡിമാന്‍ഡില്‍ നേരിയ കുറവ് വരുത്തിയേക്കാമെങ്കിലും ദീര്‍ഘകാലത്തേക്ക് ഇത് ഒരു ചലനവും സൃഷ്ടിക്കില്ലെന്നാണ് ജിയോജിത് കമ്മോഡിറ്റി റിസേര്‍ച്ച് ഹെഡ് ഹരീഷ് പറയുന്നത്. ഇന്ത്യയില്‍ സ്വര്‍ണഇറക്കുമതിക്കായി ഉപയോഗിക്കുന്ന വിദേശനാണ്യം ആകെ പുറത്തേക്ക് ഒഴുകുന്നതിന്റെ ഒമ്പത് ശതമാനം മാത്രമേ വരികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനൊപ്പമാണ് കള്ളക്കടത്ത് സൃഷ്ടിക്കുന്ന ആശങ്ക. ഒരു കിലോ സ്വര്‍ണം കള്ളക്കടത്തായി എത്തിച്ചാല്‍ 24 ലക്ഷം രൂപ വരെ ലാഭമായി ലഭിക്കുമെന്നാണ് കേരള ഗോള്‍ഡ ആന്‍ഡ് സില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ അബ്ദുള്‍ നാസര്‍ പറയുന്നത്. നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനില്‍ക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തത്. എന്നാല്‍, ആറ് ശതമാനം ഇറക്കുമതി ചുങ്കമുള്ളപ്പോള്‍ ഇറക്കുമതി 800 ടണ്ണായി കുറഞ്ഞു. ചുങ്കം വര്‍ധിപ്പിച്ചിട്ടും ഇറക്കുമതിയില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.

ഇന്ത്യന്‍ സംസ്‌കാരവുമായി ചേര്‍ന്ന് നില്‍ക്കുന്ന ലോഹമായത് കൊണ്ട് തന്നെ വില ഉയര്‍ന്നാലും സ്വര്‍ണത്തിന്റെ ഡിമാന്‍ഡില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ലെന്നാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പ്രവചിക്കുന്നത്. തീരുവ കുറച്ച് സമ്പദ്്‌വ്യവസ്ഥയെ സംരക്ഷിക്കാനുള്ള മോദിയുടെ നീക്കം എത്രത്തോളം ഫലം കാണുമെന്ന് വരും ദിവസങ്ങളില്‍ അറിയാം.

TAGS :

Next Story