Quantcast

ഡോളര്‍ വീണു; സ്വര്‍ണവില കുതിച്ചു

എണ്ണവിലയിലുണ്ടായ കുറവും ഡോളര്‍ ദുര്‍ബലമായതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ദീര്‍ഘകാലത്തേക്ക് പണപ്പെരുപ്പം ഉയര്‍ന്നനിരക്കില്‍ തുടരാന്‍ സാധ്യതയില്ലെന്ന പ്രവചനങ്ങള്‍ വന്നുകഴിഞ്ഞു

MediaOne Logo

Web Desk

  • Published:

    6 May 2026 10:27 AM IST

kerala gold price update today
X

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഗ്രാമിന് 195 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13870 രൂപയായി ഉയര്‍ന്നു. പവന്റെ വിലയില്‍ 1560 രൂപയുടെ വിലവര്‍ധനവുണ്ടായി. 1,10,960രൂപയായാണ് പവന്‍വില ഉയര്‍ന്നത്. രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വില വര്‍ധനവുണ്ടായിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില കൂടിയത്‌. കഴിഞ്ഞ ദിവസം സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞനിരക്കിലേക്ക് എത്തിയിരുന്നു.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില രണ്ട് ശതമാനമാണ് ഉയര്‍ന്നത്. സ്‌പോട്ട്‌ഗോള്‍ഡ് നിരക്ക് ഔണ്‍സിന് 4,647 ഡോളറായി ഉയര്‍ന്നു. ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്കിലും വര്‍ധനയുണ്ടായിട്ടുണ്ട്. രണ്ട് ശതമാനം നേട്ടത്തോടെ 4,658 ഡോളറിലാണ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വ്യപാരം പുരോഗമിക്കുന്നത്.

എണ്ണവിലയിലുണ്ടായ കുറവും ഡോളര്‍ ദുര്‍ബലമായതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ദീര്‍ഘകാലത്തേക്ക് പണപ്പെരുപ്പം ഉയര്‍ന്നനിരക്കില്‍ തുടരാന്‍ സാധ്യതയില്ലെന്ന പ്രവചനങ്ങള്‍ വന്നുകഴിഞ്ഞു. ഇതോടെ പലിശനിരക്ക് കുറയാനും കളമൊരുങ്ങി. ഇതെല്ലാം സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിച്ചു.

ഇറാനുമായി സമാധാനകരാറിലെത്തുമെന്ന സൂചനകള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയിരുന്നു. ഇത് സമ്പദ്‌വ്യവസ്ഥകളെ പോസിറ്റീവായി സ്വാധീനിക്കുന്നുണ്ട്. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി അവസാനിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇത്തരം പ്രതികരണങ്ങളും വിപണിയെ സ്വാധീനിച്ചു.

TAGS :

Next Story