രാവിലെ കൂടിയ സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് നേരിയ കുറവ്; പവന്‍ വില 1,18,760 രൂപ
രാവിലെ ഒറ്റയടിക്ക് 3000 രൂപ വര്‍ധിച്ച് 1,19,320 രൂപയിലെത്തിയിരുന്നു

- Published:
26 Jan 2026 2:28 PM IST

കോഴിക്കോട്: ഇന്ന് രാവിലെ 3000 രൂപ വര്‍ധിച്ച പവന്‍ വിലയില്‍ ഉച്ചയ്ക്ക് ശേഷം നേരിയ കുറവ്. പവന് 560 രൂപ കുറഞ്ഞ് 1,18,760 രൂപയാണ് നിലവിലെ വില. രാവിലെ ഒറ്റയടിക്ക് 3000 രൂപ വര്‍ധിച്ച് 1,19,320 രൂപയിലെത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,845 രൂപയായി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5000 ഡോളര്‍ എന്ന റെക്കോഡ് വില ഇന്ന് കുറിച്ചിരുന്നു. 104 ഡോളര്‍ വര്‍ധിച്ച് ഔണ്‍സിന് 5093 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. വെള്ളിക്ക് 6.36 ശതമാനം വര്‍ധനവുണ്ടായി. ഔണ്‍സിന് 109.64 ഡോളര്‍ എന്ന നിലയിലാണ് വെള്ളിയുടെ വ്യാപാരം.
സ്വര്‍ണവില 5000 ഡോളറെത്തുമ്പോള്‍ തിരുത്തലുണ്ടാകുമെന്ന പ്രവചനങ്ങളുണ്ടായിരുന്നെങ്കിലും വില മുകളിലേക്ക് തന്നെയാണ്. 6600 ഡോളര്‍ വരെ സ്വര്‍ണവില എത്തുമെന്നാണ് ധനകാര്യ സ്ഥാപനമായ ജെഫറീസിന്റെ പ്രവചനം. ആഗോള രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ സമ്മര്‍ദത്തിലാണ് സ്വര്‍ണവില സമീപകാലങ്ങളില്‍ കുതിച്ചുയരാന്‍ തുടങ്ങിയത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്മാറി സ്വര്‍ണത്തില്‍ നിക്ഷേപിക്കുകയാണ്.
Adjust Story Font
16
