സ്വർണവിലയിൽ വർധന; ഭാവി തീരുമാനിക്കുക യുഎസ്
വരും ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്ന അമേരിക്കൻ പണപ്പെരുപ്പ കണക്കുകളാണ് ഇപ്പോൾ സ്വർണവിപണിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടു വർധന. ഗ്രാമിന് 110 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 14 ,240 രൂപയായാണ് വില ഉയർന്നത്. പവന്റെ വിലയിൽ 880 രൂപയുടെ വർധനയുണ്ടായി. ഒരു പവൻ സ്വർണത്തിന്റെ വില1,13 ,920 രൂപയായാണ് വില ഉയർന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന്റെ വില 11 700 രൂപയായും പവന്റേത് 93 ,600 രൂപയായുമാണ് വില ഉയർന്നത്.
അമേരിക്കൻ ഡോളറിന്റെ മൂല്യം കുറഞ്ഞതോടെ ചൊവ്വാഴ്ച ആഗോള വിപണിയിൽ സ്വർണവില ഉയർന്നു. വരും ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്ന അമേരിക്കൻ പണപ്പെരുപ്പ കണക്കുകളാണ് ഇപ്പോൾ സ്വർണവിപണിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം. ഈ കണക്കുകൾ അടുത്തയാഴ്ച യുഎസ് ഫെഡറൽ റിസർവ് സ്വീകരിക്കാനിടയുള്ള പലിശനിരക്ക് തീരുമാനത്തെ സ്വാധീനിച്ചേക്കും.
സ്പോട്ട് ഗോൾഡ് വില 0.6 ശതമാനം ഉയർന്ന് ഔൺസിന് 4,429.89 ഡോളറായി. ഡിസംബർ ഡെലിവറിക്കുള്ള യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് വില 4,475.10 ഡോളറിലായിരുന്നു.ഇതിനിടെ യുഎസ് ഡോളർ ഇൻഡക്സ് ഏകദേശം 0.4 ശതമാനം താഴ്ന്നു. അമേരിക്കയുടെ Producer Price Index — PPI കണക്ക് വ്യാഴാഴ്ചയും Consumer Price Index — CPI കണക്ക് വെള്ളിയാഴ്ചയും പുറത്തുവരും.
ഈ കണക്കുകൾ യുഎസിലെ പണപ്പെരുപ്പത്തിന്റെ സ്ഥിതി എങ്ങനെയാണെന്ന് വ്യക്തമാക്കും. അതിന്റെ അടിസ്ഥാനത്തിൽ ഫെഡറൽ റിസർവ് അടുത്തയാഴ്ച പലിശനിരക്ക് ഉയർത്തുമോ എന്നതിനെക്കുറിച്ചുള്ള വിപണിയുടെ പ്രതീക്ഷകൾ മാറാം
ഓഗസ്റ്റിലെ യുഎസ് തൊഴിൽ കണക്കുകൾ പ്രതീക്ഷിച്ചതിനേക്കാൾ ശക്തമായിരുന്നു. അതേസമയം തൊഴിലില്ലായ്മ നിരക്ക് 4.1 ശതമാനത്തിൽ തുടർന്നു. ഇതോടെ അമേരിക്കൻ തൊഴിൽ വിപണി ശക്തമായി തുടരുകയാണെന്ന സൂചന ലഭിക്കുകയും കഴിഞ്ഞ രണ്ട് സെഷനുകളിൽ സ്വർണവില കുറയുകയും ചെയ്തിരുന്നു
Adjust Story Font
16

