Quantcast

തെരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടി; പിടിവിട്ട് കുതിച്ച് സ്വര്‍ണം

യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളിലും ഡെമോക്രാറ്റുകള്‍ വിജയം നേടിയതോടെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണി

MediaOne Logo
GOLD
X

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 295 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,385 രൂപയായാണ് ഉയര്‍ന്നത്. പവന്‍ വിലയില്‍ 2360 രൂപയുടെ വര്‍ധനയുണ്ടായി.പവന്‍ വില 1,07,080 രൂപയായാണ് ഉയര്‍ന്നത്.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില കുതിച്ചുയരുന്നു. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ നിര്‍ണായക വിജയം നേടിയതിന് പിന്നാലെ ഡോളറിന്റെ മൂല്യവും യുഎസ് ട്രഷറി ബോണ്ടുകളുടെ ആദായവും താഴ്ന്നതാണ് സ്വര്‍ണവിലയ്ക്ക് കരുത്തായത്. വ്യാഴാഴ്ച സ്വര്‍ണവില രണ്ടാഴ്ചത്തെ ഉയരത്തിലെത്തി.

സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4,134.83 ഡോളറിലെത്തി. മുന്‍ ദിവസത്തെ ശക്തമായ മുന്നേറ്റത്തിന് പിന്നാലെയാണ് വില വീണ്ടും ഉയര്‍ന്നത്. ഡിസംബറിലെ യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 1.8 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,144.20 ഡോളറിലെത്തി.

ബുധനാഴ്ചയും സ്വര്‍ണവിലയില്‍ 3.4 ശതമാനത്തിന്റെ മുന്നേറ്റമുണ്ടായിരുന്നു. ഓഗസ്റ്റ് 19ന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന വര്‍ധനയായിരുന്നു ഇത്.

യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളിലും ഡെമോക്രാറ്റുകള്‍ വിജയം നേടിയതോടെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണി. ഇതോടെ ഡോളറിന്റെ മൂല്യം ഇടിയുകയും യുഎസ് കടപ്പത്രങ്ങളുടെ ആദായം താഴുകയും ചെയ്തു. ഡോളറില്‍ വില നിശ്ചയിക്കുന്ന സ്വര്‍ണം മറ്റ് കറന്‍സികള്‍ ഉപയോഗിക്കുന്ന നിക്ഷേപകര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാകുന്നതും വില ഉയരാന്‍ സഹായിച്ചു. പലിശ ലഭിക്കാത്ത നിക്ഷേപമായ സ്വര്‍ണത്തിന് യുഎസ് ബോണ്ട് ആദായം താഴുന്നത് അനുകൂലമാണ്. ബോണ്ടുകളില്‍ നിന്നുള്ള വരുമാനം കുറയുമ്പോള്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറാനുള്ള സാധ്യതയും വര്‍ധിക്കും.

TAGS :

Next Story