സ്വര്‍ണവില രണ്ടാമതും ഉയര്‍ന്നു; ഉച്ചക്ക് ശേഷമുണ്ടായത് വന്‍ വര്‍ധന
ആഗോള ഓഹരി വിപണികളിലെ സ്ഥിരതയും ഡോളറിന്റെ ദൗര്‍ബല്യവുമാണ് സ്വര്‍ണത്തിന് പിന്തുണയാകുന്നത്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില രണ്ടാമതും ഉയര്‍ന്നു. ഗ്രാമിന് 170 രൂപയുടെ വര്‍ധനവാണ് ഉച്ചക്ക് ശേഷമുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിശന്റ വില 11,770 രൂപയായി ഉയര്‍ന്നു. പവന്റെ വിലയില്‍ 1,360 രൂപയുടെ വര്‍ധനയുണ്ടായി.94,160 രൂപയായാണ് പവന്‍വില വര്‍ധിച്ച്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 9,630 രൂപയായും പവന് 77,040 രൂപയായും ഉയര്‍ന്നു.
അന്താരാഷ്ട്ര വിപണിയില്‍ കനത്ത ഇടിവിനു ശേഷം സ്വര്‍ണവില ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. ഔണ്‍സിന് 3,500 ഡോളറിന് താഴേക്ക് പതിച്ച സ്വര്‍ണം ഇന്ന് വീണ്ടും 3,600 ഡോളര്‍ മറികടന്ന് 3,650 ഡോളറിനടുത്ത് വ്യാപാരം നടത്തുന്നു.
ആഗോള ഓഹരി വിപണികളിലെ സ്ഥിരതയും ഡോളറിന്റെ ദൗര്‍ബല്യവുമാണ് സ്വര്‍ണത്തിന് പിന്തുണയാകുന്നത്. എന്നാല്‍ അമേരിക്കയിലെ ശക്തമായ സാമ്പത്തിക വളര്‍ച്ചയും ഉയര്‍ന്ന പണപ്പെരുപ്പവും ഡിസംബറില്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷയും സ്വര്‍ണത്തിന്റെ മുന്നേറ്റത്തിന് വെല്ലുവിളിയാണ്.മധ്യപൂര്‍വദേശത്തെ സംഘര്‍ഷങ്ങളും വിപണിയിലെ അനിശ്ചിതത്വവും സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ പിന്തുണ നല്‍കുന്നു.
Adjust Story Font
16

