Quantcast

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതിരുന്നാല്‍ ക്രെഡിറ്റ് സ്‌കോര്‍ കുറയുമോ ?

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതിരുന്നാല്‍ വ്യക്തികളുടെ ക്രെഡിറ്റ് പ്രൈാഫൈല്‍ മെച്ചപ്പെടുമെന്നൊരു മിഥ്യാധാരണ നിലവിലുണ്ട്.ഇതുപോലൊരു തെറ്റിദ്ധാരണ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിട്ടും ഉപയോഗിക്കാതിരുന്നാല്‍ എന്ത് സംഭവിക്കുമെന്നതിനെ സംബന്ധിച്ച് നിലവിലുള്ളത്.

MediaOne Logo

Web Desk

  • Published:

    24 April 2026 4:05 PM IST

credit card
X

ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കിലും അത് എത് രീതിയിലാണ് ഉപയോഗിക്കേണ്ടത് എന്നത് സംബന്ധിച്ച് നിരവധി സംശയങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവും. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ദീര്‍ഘകാലത്തേക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതിരുന്നാല്‍ വ്യക്തികളുടെ ക്രെഡിറ്റ് പ്രൈാഫൈല്‍ മെച്ചപ്പെടുമെന്നൊരു മിഥ്യാധാരണ നിലവിലുണ്ട്.ഇതുപോലൊരു തെറ്റിദ്ധാരണ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിട്ടും ഉപയോഗിക്കാതിരുന്നാല്‍ എന്ത് സംഭവിക്കുമെന്നതിനെ സംബന്ധിച്ച് നിലനില്‍ക്കുന്നത്.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം ദീര്‍ഘകാലത്തേക്ക് നിര്‍ത്തുന്നത്് നേരിട്ട് ക്രെഡിറ്റ് സ്‌കോര്‍ കുറയാന്‍ ഇടയാക്കില്ല. എന്നാല്‍, ദീര്‍ഘകാലത്തേക്ക് ഇത്തരത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം നിര്‍ത്തുന്നത് വ്യക്തികളുടെ ക്രെഡിറ്റ് ഹിസ്റ്ററിയെ ബാധിക്കാമെന്നാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം നിര്‍ത്തിയാല്‍ ഉടന്‍ തന്നെ അത് ക്രെഡിറ്റ് സ്‌കോര്‍ ഇടിയുന്നതിലേക്ക് നയിക്കില്ല.

എന്നാല്‍, നേരിട്ടല്ലെങ്കിലും അത് പല രീതിയില്‍ ക്രെഡിറ്റ് ഹിസ്റ്ററിയെ ബാധിക്കും. ദീര്‍ഘകാലത്തേക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതിരുന്നാല്‍ അത് കാര്‍ഡ് റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കും. ഇത് ക്രെഡിറ്റ് ഹിസ്റ്ററിയെ ബാധിക്കും.

പിന്നീട് ഇത് ഭവനവായ്പ, ക്രെഡിറ്റ് കാര്‍ഡ് എന്നിവക്കായെല്ലാം ബാങ്കിനെ സമീപിക്കുമ്പോള്‍ ബാധിക്കും. ഒരു ക്രെഡിറ്റ് കാര്‍ഡ് ബാങ്ക് ക്ലോസ് ചെയ്്താല്‍ ക്രെഡിറ്റ് ഉപയോഗം വര്‍ധിച്ചതായാണ് കണക്കാക്കുക. ഇത് ക്രെഡിറ്റ് ഹിസ്റ്ററിയേയും ചിലപ്പോള്‍ സ്‌കോറിനെ തന്നെയും ബാധിച്ചേക്കാം. ഇതിനര്‍ഥം ദിവസവും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കണമെന്നല്ല. ചില പെയ്‌മെന്റുകള്‍ക്കായി മാസത്തില്‍ ഒന്നോ രണ്ടോ തവണ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം. അതുവഴി മികച്ച ക്രെഡിറ്റ് സ്‌കോറും ഹിസ്റ്ററിയും നിലനിര്‍ത്താം. സാധാരണയായി ക്രെഡിറ്റ് സ്‌കോര്‍ 750 പോയിന്റിന് മുകളില്‍ നിലനിര്‍ത്തുന്നതാണ് നല്ലത്.

TAGS :

Next Story