Quantcast

സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ മോദിയുടെ പുതിയ തന്ത്രം; പ്രഖ്യാപനം ഉടനുണ്ടാവും

റിസര്‍വ് ബാങ്കാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ ധനമന്ത്രാലയം അന്തിമതീരുമാനമെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്

MediaOne Logo

Web Desk

  • Published:

    14 May 2026 3:52 PM IST

സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ മോദിയുടെ പുതിയ തന്ത്രം; പ്രഖ്യാപനം ഉടനുണ്ടാവും
X

ന്യൂഡല്‍ഹി: സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ പുതിയ തന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോണ്ട് വിപണിയില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം. ബോണ്ടുവരുമാനത്തിന്‍മേല്‍ വിദേശനിക്ഷേപകര്‍ക്കുള്ള നികുതി വലിയ രീതിയില്‍ കുറക്കാനാണ് ഒരുങ്ങുന്നത്.

ധനമന്ത്രാലയം ഗൗരവമായി ഇക്കാര്യം പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റിസര്‍വ് ബാങ്കാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ ധനമന്ത്രാലയം അന്തിമതീരുമാനമെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. രൂപയുടെ തകര്‍ച്ച മൂലം കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പ്രതിരോധത്തിലാണ്. അതില്‍ നിന്ന് കരകയറാന്‍ ഏത് വഴിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. അതേസമയം, മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ചില പോംവഴികള്‍ നേരത്തെ തന്നെ മോദി മുന്നോട്ടുവെച്ചിരുന്നു.

പ്രധാനമന്ത്രിയുടെ ഏഴ് നിര്‍ദേശങ്ങള്‍

വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനും ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ക്കും പ്രാധാന്യം നല്‍കുക

ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കുക. വിദേശനാണ്യശേഖരത്തിന്മേലുള്ള സമ്മര്‍ദം കുറയ്ക്കാനാണിത്.

പെട്രോള്‍, ഡീസല്‍ ഉപയോഗം കുറയ്ക്കുക. മെട്രോ, പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതലായി ഉപയോഗിക്കുക. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുക. കാര്‍ പൂളിങ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുക.

ഇറക്കുമതി കുറയ്ക്കാന്‍ പാചക എണ്ണയുടെ ഉപയോഗം കുറയ്ക്കുക.

രാസവളങ്ങളെ ആശ്രയിക്കുന്നതില്‍ കുറവ് വരുത്തുക. ജൈവ കൃഷി രീതിക്ക് പ്രാധാന്യം നല്‍കുക. ഡീസല്‍ പമ്പുകള്‍ക്ക് പകരം സൗരോര്‍ജത്തിലേക്ക് മാറുക.

വിദേശ ബ്രാന്‍ഡുകളുടെ ഉപയോഗം കുറയ്ക്കുക. സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുക.

വിദേശ യാത്രകള്‍ കുറയ്ക്കുക. വിദേശത്തെ വിവാഹാഘോഷങ്ങള്‍ ഒഴിവാക്കുക. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുക.

TAGS :

Next Story