ഇന്ത്യ-ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമായി; ചരിത്രപരമായ ചുവടുവെപ്പെന്ന് കേന്ദ്രം
20 ബില്യണ്‍ ഡോളര്‍ നിക്ഷേപ പദ്ധതിയാണ് കരാറിലൂടെ ലഷ്യം വെക്കുന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍

ന്യൂസിലാന്‍ഡ്: ഇന്ത്യക്കും ന്യൂസിലാന്‍ഡിനുമിടയില്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമായി. കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, ന്യൂസിലാന്‍ഡ് വാണിജ്യ മന്ത്രി ടോഡ് മക്ലേയ് എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.
20 ബില്യണ്‍ ഡോളര്‍ നിക്ഷേപ പദ്ധതിയാണ് കരാറിലൂടെ ലഷ്യം വെക്കുന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. കരാര്‍ ചരിത്രപരമായ ചുവടുവെപ്പാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കരാര്‍ പുതിയ വാതില്‍ തുറക്കും. കൂടുതല്‍ നിക്ഷേപം ഇന്ത്യയിലെത്തും. കര്‍ഷകര്‍, യുവാക്കള്‍, സംരംഭകര്‍ എന്നിവര്‍ക്ക് ഗുണം ചെയ്യും. വിദ്യാഭ്യാസ, സാങ്കേതികവിദ്യ മേഖലകള്‍ക്കും കരാര്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കരാര്‍ പ്രകാരം ഇന്ത്യന്‍ കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് ന്യൂസിലാന്‍ഡില്‍ 100 ശതമാനം നികുതി ഇളവ് ലഭിക്കും. മരുന്ന്, വസ്ത്രം, പാദരക്ഷ ഉള്‍പ്പെടെ 8284 ഉത്പന്നങ്ങള്‍ക്കാണ് നികുതിയിളവ്. ഇന്ത്യന്‍ കയറ്റുമതിയുടെ 70 ശതമാനത്തിനും ഈ ഇളവ് ലഭ്യമാകും. ന്യൂസിലാന്‍ഡില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് 95 ശതമാനം നികുതി ഇളവ് ലഭിക്കും.
Adjust Story Font
16

