Quantcast

ഇറാന്‍-യുഎസ് സംഘര്‍ഷം:പണി വരുന്നേയുള്ളു; എസ്ബിഐ റിപ്പോര്‍ട്ട് പറയുന്നതെന്ത്

മൂന്ന് കാര്യങ്ങളാവും വരുംദിവസങ്ങളില്‍ പണപ്പെരുപ്പത്തെ സ്വാധീനിക്കുക. അതില്‍ രണ്ട് കാര്യങ്ങള്‍ ഊര്‍ജനിരക്കുകളും റീടെയില്‍ വിലകളുമാണ്

MediaOne Logo

Web Desk

  • Published:

    13 May 2026 7:31 PM IST

ഇറാന്‍-യുഎസ് സംഘര്‍ഷം:പണി വരുന്നേയുള്ളു; എസ്ബിഐ റിപ്പോര്‍ട്ട് പറയുന്നതെന്ത്
X

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥ ഇന്ത്യയുടെ റീടെയില്‍ പണപ്പെരുപ്പത്തെ നിലവില്‍ ബാധിച്ചിട്ടില്ലെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. എന്നാല്‍, ഇന്ധനവില വര്‍ധനവും വേനല്‍ക്കാലവിളകളുടെ വിളവെടുപ്പുമാകും പണപ്പെരുപ്പത്തെ വരും ദിനങ്ങളില്‍ സ്വാധീനിക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്ന് കാര്യങ്ങളാവും വരുംദിവസങ്ങളില്‍ പണപ്പെരുപ്പത്തെ സ്വാധീനിക്കുക. അതില്‍ രണ്ട് കാര്യങ്ങള്‍ ഊര്‍ജനിരക്കുകളും റീടെയില്‍ വിലകളുമാണ്. മൂന്നാമത്തെ കാര്യം മൂന്ന് ലക്ഷം ഹെക്ടറിലുള്ള വേനല്‍ക്കാല വിളകളുടെ വിളവെടുപ്പാകും. ഈ മൂന്ന് കാര്യത്തെ ആശ്രയിച്ചാകും രാജ്യത്തെ പണപ്പെരുപ്പം നീങ്ങുകയെന്നാണ് എസ്ബിഐ പറയുന്നത്.

അതേസമയം, വരും ദിവസങ്ങളില്‍ ഇന്ധനവിലയില്‍ വര്‍ധനയുണ്ടാവാന്‍ തന്നെയാണ് സാധ്യത. പ്രതിദിനം 1600 കോടി നഷ്ടത്തിലാണ് എണ്ണവില്‍ക്കുന്നതെന്ന് പൊതുമേഖല എണ്ണകമ്പനികള്‍ അറിയിച്ചിരുന്നു. ഇതുവരെയുള്ള നഷ്ടം ഒരു ലക്ഷം കോടി കവിഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥ തുടരുകയാണെങ്കില്‍ ഇന്ധനവില ഉയര്‍ത്താന്‍ ഇന്ത്യ നിര്‍ബന്ധിതമാകുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പ്രതികരിച്ചിരുന്നു. ഇന്ധനവില വര്‍ധിക്കുന്നത് പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കുമെന്നും അത് ഇന്ത്യയുടെ മാക്രോ ഇക്കണോമിക് സാഹചര്യത്തിന് ഒട്ടും അനുകൂലമല്ലെന്ന സൂചനയും നല്‍കിയിട്ടുണ്ട്.

TAGS :

Next Story