Quantcast

7.7% വളര്‍ച്ചയോ? എനിക്ക് മനസ്സിലാകുന്നില്ല! ഇന്ത്യന്‍ ജിഡിപി കണക്കുകളെ ചോദ്യം ചെയ്ത് രഘുറാം രാജന്‍

2022-23 സാമ്പത്തികവര്‍ഷത്തിലെ പുതുക്കിയ ജിഡിപി കണക്കാക്കല്‍ രീതി പ്രകാരമാണ് ഇന്ത്യക്ക് ഉയര്‍ന്ന വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    14 Jun 2026 11:11 AM IST

7.7% വളര്‍ച്ചയോ? എനിക്ക് മനസ്സിലാകുന്നില്ല! ഇന്ത്യന്‍ ജിഡിപി കണക്കുകളെ ചോദ്യം ചെയ്ത് രഘുറാം രാജന്‍
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചാ കണക്കുകളില്‍ സംശയം ഉന്നയിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍ താഴെ തട്ടിലുള്ള സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റ് നിക്ഷേപത്തിലുണ്ടാവുന്ന കുറവും വിദേശനിക്ഷേപം പുറത്തേക്ക് ഒഴുകുന്നതും ചൂണ്ടിക്കാട്ടിയാണ് രഘുറാം രാജന്റെ പരാമര്‍ശം. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.

ഇത്രത്തോളം വളര്‍ച്ച സമ്പദ്‌വ്യവസ്ഥക്ക് ഉണ്ടാവുന്നുണ്ടോയെന്ന് എനിക്ക് മനസിലാകുന്നില്ല. ഈ രീതിയിലുള്ള വളര്‍ച്ചയുണ്ടാവണമെങ്കില്‍ നിക്ഷേപവും ഉയര്‍ന്ന നിരക്കില്‍ നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഏഴ് ശതമാനം നിരക്കില്‍ വളരുമെന്ന പ്രവചനങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് രഘുറാം രാജന്റെ അഭിപ്രായപ്രകടനം.

2022-23 സാമ്പത്തികവര്‍ഷത്തിലെ പുതുക്കിയ ജിഡിപി കണക്കാക്കല്‍ രീതി പ്രകാരമാണ് ഇന്ത്യക്ക് ഉയര്‍ന്ന വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത്. പണപ്പെരുപ്പത്തിന്റെ കണക്കാക്കലില്‍ ഉള്‍പ്പടെ ചില മാറ്റങ്ങള്‍ ഈ രീതി പ്രകാരം നിലവില്‍ വന്നു.

2025-26 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 7.7 ശതമാനം നിരക്കിലാണ് വളര്‍ന്നത്. കഴിഞ്ഞ വര്‍ഷം 7.1 ശതമാനം വളര്‍ച്ചയുണ്ടായിരുന്ന സ്ഥാനത്താണിത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സമ്പദ്‌വ്യവസ്ഥയില്‍ 7.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. സമ്പദ്‌വ്യവസ്ഥ വളരുന്നുണ്ടെങ്കിലും രാജ്യത്ത് നിന്ന് വലിയ രീതിയില്‍ വിദേശപണം പുറത്തേക്ക് ഒഴുകുകയാണ്.

TAGS :

Next Story