Quantcast

റിലയന്‍സ് ജിയോ ഓഹരി വിപണിയിലേക്ക്; നിക്ഷേപകര്‍ കാത്തിരുന്ന ഐപിഒ അടുത്ത മാസമെന്ന് റിപ്പോര്‍ട്ടുകള്‍

ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒക്കാണ് ജിയോ പ്ലാറ്റ്‌ഫോംസ് തയ്യാറെടുക്കുന്നതെന്നാണ് വിവരം

MediaOne Logo
Jio Platforms may file for IPO next month
X

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പ്പനക്കുള്ള രേഖകള്‍ മേയില്‍ സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ മാര്‍ച്ച് അവസാനത്തോടെ സമര്‍പ്പിക്കാനിരുന്ന ഐപിഒ രേഖകള്‍ പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് മാര്‍ക്കറ്റ് ഇടിഞ്ഞ പശ്ചാത്തലത്തില്‍ വൈകിപ്പിച്ചതാണെന്നാണ് വിവരം.

ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒക്കാണ് ജിയോ പ്ലാറ്റ്‌ഫോംസ് തയ്യാറെടുക്കുന്നതെന്നാണ് വിവരം. രണ്ട് പതിറ്റാണ്ടിനിടെ റിലയന്‍സിന് കീഴിലെ ഒരു പ്രധാന സ്ഥാപനം നടത്തുന്ന പ്രാഥമിക ഓഹരി വില്‍പ്പനയാണ് വരാന്‍ പോകുന്നത്.

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വിവരങ്ങളാണ് ജിയോ ഐപിഒക്കായി സമര്‍പ്പിക്കുക. വരിക്കാരുടെ വളര്‍ച്ച, ശരാശരി വരുമാനം മുതലായ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാക്കും. കഴിഞ്ഞ മാസം റിലയന്‍സ് ഐപിഒ തയ്യാറെടുപ്പുകള്‍ ഔദ്യോഗികമായി ആരംഭിച്ചതായും ഇഷ്യു കൈകാര്യം ചെയ്യുന്നതിനായി 19 ബാങ്കുകളെ നിയമിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, മോര്‍ഗന്‍ സ്റ്റാന്‍ലി, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ഗോള്‍ഡ്മാന്‍ സാക്സ്, എച്ച്എസ്ബിസി ഹോള്‍ഡിങ്സ്, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

TAGS :

Next Story