പ്രവചനം തെറ്റിച്ചില്ല; വിപണിയില്‍ മാസ് എന്‍ട്രിയുമായി ജിയോ
1,119 രൂപയായിരുന്നു ജിയോയുടെ ഐപിഒ വില. 1,358 രൂപക്കാണ് കമ്പനി ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തത്

മുംബൈ: റിലയന്‍സിനെറ ജിയോ പ്ലാറ്റ്‌ഫോംസിന് വിപണിയില്‍ നേട്ടത്തോടെ ലിസ്റ്റിങ്. ഐപിഒ വിലയേക്കാളും 239 രൂപ നേട്ടത്തോടെയാണ് ജിയോ ലിസ്റ്റ് ചെയ്തത്. 21.36 ശതമാനം നേട്ടമാണ് ജിയോക്ക് ഉണ്ടായത്. 1,119 രൂപയായിരുന്നു ജിയോയുടെ ഐപിഒ വില. 1,358 രൂപക്കാണ് കമ്പനി ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തത്.
ഐപിഒയില്‍ മിനിം 12 ഓഹരികള്‍ കിട്ടുന്ന റീടെയില്‍ നിക്ഷേപകരുടെ ലോട്ട് എടുത്തവര്‍ക്ക് 2868 രൂപയുടെ നേട്ടമാണ് ജിയോ സമ്മാനിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി ഉടമകള്‍ക്ക് 5497 രൂപ നേട്ടമുണ്ടായി. എച്ച്എന്‍ഐ വിഭാഗത്തില്‍ ഓഹരികള്‍ വാങ്ങിയവര്‍ക്ക് 43,020 രൂപ നേട്ടമുണ്ടായി.
ലിസ്റ്റിങ്ങിന് പിന്നാലെ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയായും ജിയോ മാറി. വിപണിമൂല്യം 12.6 ലക്ഷം കോടി പിന്നിട്ടതോടെയാണ് ജിയോ നേട്ടത്തിലെത്തിയത്. ഭാരതി എയര്‍ടെല്ലിനെയാണ് ജിയോ പ്ലാറ്റ്‌ഫോംസ് മറികടന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് വിപണിമൂല്യത്തില്‍ ഒന്നാമത്. 12.18 ലക്ഷം കോടിയാണ് ഭാരതി എയര്‍ടെല്ലിന്റെ വിപണിമൂല്യം
ജിയോയുടെ ലിസ്റ്റിങ്ങിന് പിന്നാലെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ക്ക് നഷ്ടം രേഖപ്പെടുത്തി. 1.50 ശതമാനം നഷ്ടത്തോടെ 1200 രൂപക്കടുത്താണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വ്യാപാരം നടത്തുന്നത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന 11ാമത്തെ റിലയന്‍സ് കമ്പനിയാണ് ജിയോയെന്ന് എന്‍എസ്ഇ സിഇഒ ആശിഷ്‌കുമാര്‍ ചൗഹാന്‍ പറഞ്ഞു.
Adjust Story Font
16

