Quantcast

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; ഇന്ന് പവന് കൂടിയത് 600 രൂപ

ഒരു ഘട്ടത്തില്‍ ലക്ഷത്തിനും താഴേക്ക് പോയ ശേഷമാണ് വീണ്ടും ഉയരുന്നത്

MediaOne Logo
കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; ഇന്ന് പവന് കൂടിയത് 600 രൂപ
X

കോഴിക്കോട്: പശ്ചിമേഷ്യയിലെ യുദ്ധഭീതി താത്ക്കാലികമായി ഒഴിഞ്ഞതോടെ കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില. പവന് 600 രൂപ കൂടി 1,12,200 രൂപയായി. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 14,025 രൂപയുമായി.

ഇറാന്‍ യുദ്ധത്തില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ, ഏപ്രില്‍ 9-ന് 1,11,600 രൂപയായിരുന്നു വിപണിയില്‍ സ്വര്‍ണവില. വെടിനിര്‍ത്തലിന് പിന്നാലെ അസംസ്‌കൃത എണ്ണവില വന്‍തോതില്‍ ഇടിയുകയും ചെയ്തിരുന്നു. ബ്രെന്റ് ക്രൂഡ് ഓയിലിന് കഴിഞ്ഞ ദിവസം മാത്രം 13 ശതമാനത്തിലേറെ കുറഞ്ഞ് 94 ഡോളര്‍ എന്ന നിലയിലേക്കെത്തിയിരുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതിനിടെ സ്വര്‍ണവില വന്‍ കുതിപ്പ് നടത്തിയിരുന്നെങ്കിലും പിന്നീട് അസംസ്‌കൃത എണ്ണവില ഉയര്‍ന്നതോടെ സ്വര്‍ണം ഇടിയുകയായിരുന്നു. ഒരു ഘട്ടത്തില്‍ ലക്ഷത്തിനും താഴേക്ക് പോയ ശേഷമാണ് വീണ്ടും ഉയര്‍ന്നത്.

TAGS :

Next Story