Quantcast

ആഗോള വിപണിയില്‍ സ്വര്‍ണവില മുകളിലേക്ക്, കേരളത്തില്‍ താഴേക്ക്‌

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ വന്‍ കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-03-02 04:55:17.0

Published:

2 March 2026 10:15 AM IST

kerala gold price update
X

കോഴിക്കോട്: സംസ്ഥാനത്ത്‌ സ്വര്‍ണവില പവന് 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയിലാണ് വ്യാപാരം. ഇന്നലെ പവന് 1,26,920 രൂപയും ഗ്രാമിന് 15,865 രൂപയുമായിരുന്നു.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ വന്‍ കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്. രണ്ട് ദിവസം കൊണ്ട് 8440 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.

ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 123 ഡോളര്‍ വര്‍ധിച്ച് 5354 ഡോളറിലാണ് വ്യാപാരം. വെള്ളി 1.46 ഡോളര്‍ വര്‍ധിച്ച് 93.86 ഡോളറിലുമാണ്.

ഇന്നലെ ആഗോള വിപണികള്‍ അവധിയായിട്ടും കേരളത്തില്‍ സ്വര്‍ണവില വര്‍ധിപ്പിച്ചതിനാലാണ് വ്യാപാരികള്‍ക്ക് ഇന്ന് വില കുറക്കേണ്ടിവന്നത്. അതേസമയം, സംഘര്‍ഷ സാഹചര്യം തുടരുന്നതിനാല്‍ വരുംദിവസങ്ങളിലും സ്വര്‍ണവിലയില്‍ കുതിപ്പുണ്ടാകാനാണ് സാധ്യത.


TAGS :

Next Story