Quantcast

തുടര്‍ച്ചയായ അഞ്ചാംദിനവും സ്വര്‍ണവില താഴോട്ട്

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-03-06 06:28:08.0

Published:

6 March 2026 10:14 AM IST

kerala gold price updates
X

കോഴിക്കോട്: തുടര്‍ച്ചയായ അഞ്ചാംദിനവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 560 രൂപ കുറഞ്ഞ് 1,18,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപയുമായി. ഇന്നലെ രണ്ടുതവണ വിലയിടിഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണുണ്ടാകുന്നത്. യുദ്ധത്തിന്റെ തുടക്കത്തില്‍ വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണം പിന്നീട് കുത്തനെ ഇടിയുകയായിരുന്നു. അന്താരാഷ്ട്ര ഓഹരിവിപണികള്‍ നഷ്ടം നികത്താന്‍ തുടങ്ങിയതും ഡോളര്‍ ശക്തിപ്പെട്ടതുമെല്ലാം സ്വര്‍ണവിലയെ താഴോട്ട് വലിച്ചു.

സംസ്ഥാനത്ത് മാര്‍ച്ച് ഒന്നിന് രേഖപ്പെടുത്തിയ 1,26,920 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന പവന്‍ വില. അഞ്ച് ദിവസം കൊണ്ട് 8040 രൂപയാണ് ഇടിഞ്ഞത്. ആഗോളവിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 5128 ഡോളര്‍ എന്ന നിലയിലാണ്. വെള്ളി ട്രോയ് ഔണ്‍സിന് 84.19 ഡോളര്‍ എന്ന നിലയിലുമാണ്.

ജനുവരി 29ലെ പവന്‍ വിലയായ 1,31,160 രൂപയാണ് സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. പിന്നീടുണ്ടായ കനത്ത ലാഭമെടുപ്പില്‍ ഫെബ്രുവരി രണ്ടിന് 1,07,920 രൂപയായി ഇടിഞ്ഞിരുന്നു. തുടര്‍ന്ന് പലപ്പോഴായി കനത്ത ചാഞ്ചാട്ടങ്ങള്‍ നടത്തിയ സ്വര്‍ണം യുദ്ധസാഹചര്യത്തിലാണ് കുത്തനെ ഉയര്‍ന്നത്.

TAGS :

Next Story