രണ്ട് നാളിനൊടുവില്‍ സ്വര്‍ണം ഇളകി; ഇന്ന് വില കുറഞ്ഞു
മേയ് മാസത്തില്‍ സ്വര്‍ണവില പവന് 1,23,120 രൂപ വരെ ഉയര്‍ന്നിരുന്നു

- Published:
4 Jun 2026 10:17 AM IST

കോഴിക്കോട്: രണ്ട് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 1,14,480 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 14,310 രൂപയായി.
മേയ് മാസത്തില്‍ സ്വര്‍ണവില 1,23,120 രൂപ വരെ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് വിലയിടിഞ്ഞത്. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം ആഗോള സാമ്പത്തിക മേഖലയെ അനിശ്ചിതാവസ്ഥയിലാക്കിയത് സ്വര്‍ണത്തെയും ബാധിക്കുകയായിരുന്നു.
ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണവില നേരിയ തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. 42 ഡോളര്‍ വര്‍ധിച്ച് ട്രോയ് ഔണ്‍സിന് 4481 ഡോളര്‍ എന്ന നിലയിലാണ്. വെള്ളിയും നേരിയ തോതില്‍ വര്‍ധിച്ച് ട്രോയ് ഔണ്‍സിന് 73.8 ഡോളര്‍ എന്ന നിലയിലാണ്.
അസംസ്‌കൃത എണ്ണവിലയില്‍ നേരിയ ഇടിവുണ്ട്. ബ്രെന്റ് ക്രൂഡ് 0.85 ശതമാനം ഇടിഞ്ഞ് ബാരലിന് 96.98 ഡോളറിലെത്തി. ഡബ്ലുടിഐ ക്രൂഡ് ബാരലിന് 95.22 ഡോളര്‍ എന്ന നിലയിലുമാണ്.
Adjust Story Font
16
