എം.എ യൂസുഫലി നിക്ഷേപിച്ച ഓഹരികളറിയാം
ലുലു ഗ്രൂപ്പിലൂടെ റീടെയില്‍ വ്യവസായരംഗത്ത് വലിയ വിപ്ലവം തന്നെ അദ്ദേഹം സൃഷ്ടിച്ചിരുന്നു. ഫോബ്‌സിന്റെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ച യൂസഫലി എവിടെയാണ് നിക്ഷേപം നടത്തുന്നതെന്ന് അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടാവും

കേരളത്തിലെ പ്രമുഖരായ വ്യവസായികളിലൊരാളാണ് എം.എ യൂസുഫലി. ലുലു ഗ്രൂപ്പിലൂടെ റീടെയില്‍ വ്യവസായരംഗത്ത് വലിയ വിപ്ലവം തന്നെ അദ്ദേഹം സൃഷ്ടിച്ചിരുന്നു. ഫോബ്‌സിന്റെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ച യൂസഫലി എവിടെയാണ് നിക്ഷേപം നടത്തുന്നതെന്ന് അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടാവും. ഓഹരികളില്‍ തുടങ്ങി വൈവിധ്യമാര്‍ന്ന നിക്ഷേപം യൂസഫലിക്കുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഓഹരി നിക്ഷേപങ്ങളെ കുറിച്ച് അറിയാം.
കാത്തലിക് സിറിയന്‍ ബാങ്ക്
2013 മുതല്‍ തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാത്തലിക് സിറിയന്‍ ബാങ്കില്‍ എം.എയൂസുഫലിക്ക് നിക്ഷേപമുണ്ട്. ആര്‍ബിഐയുടെ പ്രത്യേക അനുമതിയോടെ 4.99 ശതമാനം ഓഹരിയാണ് അദ്ദേഹം ഏറ്റെടുത്തത്. നിലവില്‍ 2.17 ശതമാനം ഓഹരി ബാങ്കില്‍ അദ്ദേഹത്തിനുണ്ടെന്നാണ് കണക്കാക്കുന്നത്. നിലവില്‍ 133.97 കോടി മൂല്യമുള്ള 2.17 ശതമാനം ഓഹരി ബാങ്കില്‍ മലയാളി വ്യവസായ പ്രമുഖനുണ്ടെന്നാണ് കണക്കാക്കുന്നത്.
ഫെഡറല്‍ ബാങ്ക്
2013ല്‍ ദുബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ നിന്നാണ് യൂസുഫലി ഫെഡറല്‍ ബാങ്ക് ഓഹരികള്‍ വാങ്ങുന്നത്. 4.47 ശതമാനം മുതല്‍ 4.98 ശതമാനം വരെ ഓഹരികളായിരുന്നു വ്യവസായ ഭീമന്‍ വാങ്ങിയത്. നിലവില്‍ അദ്ദേഹത്തിന് 3.14 ശതമാനത്തിനും 3.73 ശതമാനത്തിനും ഇടക്ക് ഓഹരികളുണ്ട്. ഇതിന്റെ മൂല്യം ഏകദേശം 2100 കോടി രൂപ വരും
കാത്തലിക് സിറിയന്‍ ബാങ്ക്
തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മറ്റൊരു ബാങ്കായ കാത്തലിക് സിറിയന്‍ ബാങ്കില്‍ 2013ലാണ് അദ്ദേഹം ഓഹരി വാങ്ങുന്നത്. 4.99 ശതമാനം ഓഹരിയാണ് അദ്ദേഹം ആദ്യഘട്ടത്തില്‍ വാങ്ങുന്നത്. നിലവില്‍ 2.17 ശതമാനം ഓഹരി അദ്ദേഹത്തിനുണ്ട്. നിലവില്‍ 115 കോടിയാണ് ഇതിന്റെ മൂല്യം.
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ 2018ലാണ് യൂസുഫലി ഓഹരി വാങ്ങുന്നത്. 4.99 ശതമാനം ഓഹരികളാണ് അദ്ദേഹം വാങ്ങിയത്. ഏകദേശം 86 കോടിക്കടുത്താണ് ഓഹരികളുടെ മൂല്യമെന്നാണ് കണക്കാക്കുന്നത്.
സൗത്ത് ഇന്ത്യന്‍ ബാങ്ക്
രാജ്യത്തെ മറ്റൊരു പ്രധാനബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിലും യൂസുഫലിക്ക് നിക്ഷേപമുണ്ട്. 4.30 ശതമാനം നിഷേപമാണ് വ്യവസായിക്കുള്ളത്. ഇതിന്റെ മൂല്യം ഏകദേശം 440.49 കോടി വരും.
കേരളത്തിലെ രണ്ട് പ്രധാനപ്പെട്ട വിമാനത്താവളങ്ങളായ കൊച്ചി, കണ്ണൂര്‍ എന്നിവയുടെ കമ്പനികളിലും അദ്ദേഹത്തിന് നിക്ഷേപമുണ്ട്. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ 12.13 ശതമാനം ഓഹരിയും കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ 8.59 ശതമാനം ഓഹരിയും അദ്ദേഹത്തിനുണ്ട്.
Adjust Story Font
16

