മീഡിയവൺ ബിസിനസ് കോൺക്ലേവ് ഇന്ന് കൊച്ചിയില്‍
കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാതിൽ നടക്കുന്ന കോണ്‍ക്ലേവില്‍ വ്യാപാര- വാണിജ്യ -ഭരണ രംഗത്തെ നിരവധി പേർ പങ്കെടുക്കും

കൊച്ചി: മീഡിയവൺ ബിസിനസ് കോൺക്ലേവ് ഇന്ന് കൊച്ചിയില്‍ നടക്കും. കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാതിൽ നടക്കുന്ന കോണ്‍ക്ലേവില്‍ വ്യാപാര- വാണിജ്യ -ഭരണ രംഗത്തെ നിരവധി പേർ പങ്കെടുക്കും. രാവിലെ പത്ത് മുതൽ വൈകിട്ട് ഏഴു മണി വരെ നീളുന്ന കോണ്‍ക്ലേവിൽ മീഡിയവൺ ബിസിനസ് എക്സലൻസ് പുരസ്കാരങ്ങളും സമ്മാനിക്കും.
കോഴിക്കോട് IIM നോളഡ്ജ് പാർട്ണറും സ്റ്റാർട്ട് അപ്പ് മിഷൻ പാർട്ണറുമായാണ് കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് കോൺക്ലേവ് മീഡിയവൺ സംഘടിപ്പിക്കുന്നത്. മന്ത്രിമാര്‍, ബിസിനസ് ഇൻഫ്ലുവൻസേഴ്സ്, സ്ട്രാറ്റജിസ്റ്റുകൾ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഇരുപത് സെഷനുകള്‍ മൂന്ന് വേദികളിലായി നടക്കും.
ഫിനാൻസ് മാനേജ്മെന്റ്, സ്റ്റാർട്ടപ്പുകളുടെ വിജയ ഫോർമുല പറയുന്ന സ്റ്റാർട്ടപ്പ് ട്രാക്ക്, ബിസിനസ് എക്സ്പാൻഷൻ, ബിസിനസ് സ്ട്രാറ്റജി, മാർക്കറ്റിങ് ആൻഡ് ബ്രാൻഡിങ്, ടെക്നോളജി ഇന്റഗ്രേഷൻ, സെയിൽസ് ഇംപ്രുവൈസേഷൻ തുടങ്ങിയവയാണ് സെഷനുകളില്‍ വിഷയങ്ങളാകുന്നത്. നെറ്റ്‍വർക്കിങ്ങിനും കണക്ടിങ്ങിനും സാധ്യതകൾ തുറന്നിടുന്ന പ്ലാറ്റ്ഫോമുകൾ കോണ്‍ക്ലേവില്‍ ഒരുക്കിയിട്ടുണ്ട്. മീഡിയവണ്‍ ബിസിനസ് എക്സലന്‍സ് പുരസ്കാരങ്ങളും കോണ്‍ക്ലേവില്‍ സമ്മാനിക്കും.
Adjust Story Font
16

