Quantcast

സൂക്കര്‍ബര്‍ഗിന്റെ കോളില്‍ ഇന്ത്യന്‍ കമ്പനിയുടെ തലവരമാറി; കിട്ടിയത് നിക്ഷേപവും സിഇഒ സ്ഥാനവും

കുനാല്‍ ഷായുമായി ചേര്‍ന്ന് വാട്‌സാപ്പിനെ കൂടുതല്‍ മികച്ച സേവനം നല്‍കുന്ന ഉല്‍പന്നമാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് സൂക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Published:

    23 Jun 2026 11:23 AM IST

സൂക്കര്‍ബര്‍ഗിന്റെ കോളില്‍ ഇന്ത്യന്‍ കമ്പനിയുടെ തലവരമാറി; കിട്ടിയത് നിക്ഷേപവും സിഇഒ സ്ഥാനവും
X

കേംബ്രിഡ്ജ് അനലിറ്റിക്ക; യൂറോപ്യന്‍ പാര്‍ലമെന്റിന് മുന്നില്‍ നട്ടംകറങ്ങി സുക്കര്‍ബര്‍ഗ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫിന്‍ടെക് കമ്പനിയായ ക്രെഡില്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗിന്റെ മെറ്റ വന്‍ നിക്ഷേപം നടത്തുന്നു. 900 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ക്രെഡില്‍ മെറ്റ നടത്തുന്നത്. എന്നാല്‍, നിക്ഷേപത്തിനൊപ്പം ക്രെഡിന്റെ സ്ഥാപകനെ വാട്‌സാപ്പ് സിഇഒയാക്കുകയും ചെയ്തു സൂക്കര്‍ബര്‍ഗ്. ഇന്ത്യന്‍ ഫിന്‍ടെക് കമ്പനിയുമായുള്ള മെറ്റയുടെ ഇടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ റോയിട്ടേഴ്‌സാണ് പുറത്തുവിട്ടത്.

റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം 900 മില്യണ്‍ ഡോളര്‍ ക്രെഡില്‍ മെറ്റ നിക്ഷേപിക്കും. ഏകദേശം 8000 കോടി ഇന്ത്യന്‍ രൂപയാണ് ഇത്തരത്തില്‍ നിക്ഷേപിക്കുക. ഇതിനൊപ്പം ക്രെഡിന്റെ സ്ഥാപകന്‍ കുനാല്‍ ഷായെ വാട്‌സാപ്പിന്റെ സിഇഒയാക്കുകയും ചെയ്തു.

കുനാല്‍ ഷായുമായി ചേര്‍ന്ന് വാട്‌സാപ്പിനെ കൂടുതല്‍ മികച്ച സേവനം നല്‍കുന്ന ഉല്‍പന്നമാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് സൂക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു. മെറ്റയുടെ ചീഫ് പ്രൊഡക്ട് ഓഫീസര്‍ ക്രിസ് വോക്‌സ് ഷായുമായി വാട്‌സാപ്പിന്റെ ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.

ബിസിനസില്‍ പുതുമകളില്ലെങ്കില്‍ തങ്ങളുടെ ഉപഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ ഉള്‍പ്പടെ ക്രെഡ് പുലര്‍ത്തിയ സൂക്ഷ്മതയാണ് ഇപ്പോള്‍ മെറ്റയുടെ നിക്ഷേപത്തില്‍ വരെ എത്തിനില്‍ക്കുന്നത്. ്െക്രഡിറ്റ് കാര്‍ഡുള്ള ഓണ്‍ലൈനില്‍ പണം ചെലവാക്കാന്‍ ശേഷയുള്ള മധ്യവര്‍ഗക്കാരേയും സമ്പന്നരേയുമാണ് ക്രെഡ് പ്രധാനമായും ലക്ഷ്യംവെക്കുന്നത്. ഫിനാന്‍ഷ്യല്‍ പ്രൊഡക്ടുകള്‍ ഉപയോഗിക്കുന്ന ഇത്തരക്കാരെ ലക്ഷ്യമിട്ടാലെ തങ്ങള്‍ക്ക് രക്ഷയുള്ളുവെന്ന് ക്രെഡിന് അറിയാം. ഈ ബിസിനസ് സ്ട്രാറ്റജി തന്നെയാണ് ക്രെഡിന്റെ വളര്‍ച്ചയില്‍ പ്രധാപങ്കുവഹിച്ചത്.

മെറ്റയുടെ നിക്ഷേപം കൂടി എത്തുന്നതോടെ ക്രെഡ് കൂടുതല്‍ കരുത്താര്‍ജിക്കുകയും ചെയ്യും. ഇതിനൊപ്പം തന്നെ ഫ്രീചാര്‍ജ് എന്ന സംരംഭത്തിലൂടെ വരവറിയിച്ച് പിന്നീട് ക്രെഡിലൂടെ ഇന്ത്യന്‍ ഫിന്‍ടെക്കില്‍ സ്ഥാനമുറപ്പിച്ച കുനാല്‍ ഷാക്ക് കൂടുതല്‍ കരുത്തനാകാനുള്ള അവസരമാണ് വാട്‌സാപ്പിന്റെ തലവനെന്ന സ്ഥാനം.

TAGS :

Next Story