Quantcast

എണ്ണകമ്പനികളുടെ നഷ്ടക്കണക്ക് പുറത്ത്; വില കുറയാനുള്ള സാധ്യതകള്‍ വിരളം

ജാപ്പനീസ് ബ്രോക്കറേജ് കമ്പനിയായ നോമുറയുടെ കണക്ക് പ്രകാരം എച്ച്പിസിഎല്ലിന് 13,900 കോടിയും ബിപിസിഎല്ലിന് 15,800 കോടിയും ഐഒസിഎല്ലിന് 17,300 കോടിയുമാണ് നഷ്ടം

MediaOne Logo

Web Desk

  • Published:

    9 July 2026 12:20 PM IST

എണ്ണകമ്പനികളുടെ നഷ്ടക്കണക്ക് പുറത്ത്; വില കുറയാനുള്ള സാധ്യതകള്‍ വിരളം
X

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധം മൂലം ഇന്ത്യന്‍ എണ്ണകമ്പനികള്‍ക്ക് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ വന്‍ നഷ്ടമുണ്ടാവുമെന്ന് റിപ്പോര്‍ട്ട്. എച്ച്പിസിഎല്‍, ബിപിസിഎല്‍, ഐഒസിഎല്‍ തുടങ്ങിയ പൊതുമേഖല എണ്ണകമ്പനികളുടെ നഷ്ടം 47,700 കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജാപ്പനീസ് ബ്രോക്കറേജ് കമ്പനിയായ നോമുറയുടെ കണക്ക് പ്രകാരം എച്ച്പിസിഎല്ലിന് 13,900 കോടിയും ബിപിസിഎല്ലിന് 15,800 കോടിയും ഐഒസിഎല്ലിന് 17,300 കോടിയുമാണ് നഷ്ടം. പെട്രോള്‍, ഡീസല്‍് എല്‍പിജി എന്നിവ വിറ്റതിലൂടെയാണ് എണ്ണക്കമ്പനികള്‍ക്ക് ഇത്രയും വലിയ നഷ്ടമുണ്ടായത്.

പെട്രോളും ഡീസലും 20 മുതല്‍ 21 രൂപ വരെ നഷ്ടത്തിലാണ് എണ്ണകമ്പനികള്‍ വിറ്റത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദത്തിലാണ് കമ്പനികള്‍ക്ക് ഇത്രയും നഷ്ടം നേരിട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അഞ്ചാംപാദത്തില്‍ പരമാവധി നഷ്ടം ലിറ്ററിന് അഞ്ച് രൂപ മാത്രമായിരുന്നു.

ആഭ്യന്തര ബ്രോക്കേറജ് സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യലിന്റെ കണക്ക് പ്രകാരം എച്ച്പിസിഎല്‍, ബിപിസിഎല്‍, ഐഒസിഎല്‍ എന്നിവയുടെ നഷ്ടം 47,000 കോടി കടക്കും. നഷ്ടത്തിന്റെ കണക്കുകളും യുദ്ധവും കൂടി എത്തിയതോടെ ഇന്ത്യയില്‍ ഇന്ധനവില കുറയാനുള്ള സാധ്യതകള്‍ വിരളമാവുകയാണ്.

TAGS :

Next Story