Quantcast

എണ്ണവിലയില്‍ കനത്ത ഇടിവ് ഇന്ത്യക്ക് ആശ്വാസം

ഇന്ത്യ ഉള്‍പ്പടെ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വിലയില്‍ 3.51 ശതമാനം ഇടിവ് രേഖപ്പെടുത്തി. 94.33 ഡോളറായാണ് വില ഇടിഞ്ഞത്.

MediaOne Logo

Web Desk

  • Published:

    4 Jun 2026 10:29 PM IST

Oil prices up amid uncertainty around Iran-US ceasefire
X

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ കനത്ത ഇടിവ്. മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇറാന്‍ യുദ്ധത്തിന് നയതന്ത്രപരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയാണ് വില ഇടിയാനുള്ള പ്രധാനകാരണം.

ഇന്ത്യ ഉള്‍പ്പടെ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വിലയില്‍ 3.51 ശതമാനം ഇടിവ് രേഖപ്പെടുത്തി. 94.33 ഡോളറായാണ് വില ഇടിഞ്ഞത്. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വില നാല് ശതമാനം ഇടിഞ്ഞ് 92.18 ഡോളറിലേക്ക് വീണു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിലയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ വിലയിടിയുന്നത്.

നേരത്തെ രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ധിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലും വില കൂടിയിരുന്നു. 11 ദിവസത്തിനിടെ നാല് തവണയാണ് എണ്ണകമ്പനികള്‍ വില കൂട്ടിയത്. വില വര്‍ധിപ്പിച്ചിട്ടും ഇപ്പോഴും 500 കോടിയുടെ പ്രതിദിനം നഷ്ടം നേരിടുന്നുവെന്നാണ് ഇന്ധന കമ്പനികളുടെ അവകാശവാദം.

അതേസമയം, രണ്ട് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 1,14,480 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 14,310 രൂപയായി.

മേയ് മാസത്തില്‍ സ്വര്‍ണവില 1,23,120 രൂപ വരെ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് വിലയിടിഞ്ഞത്. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം ആഗോള സാമ്പത്തിക മേഖലയെ അനിശ്ചിതാവസ്ഥയിലാക്കിയത് സ്വര്‍ണത്തെയും ബാധിക്കുകയായിരുന്നു.

ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണവില നേരിയ തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. 42 ഡോളര്‍ വര്‍ധിച്ച് ട്രോയ് ഔണ്‍സിന് 4481 ഡോളര്‍ എന്ന നിലയിലാണ്. വെള്ളിയും നേരിയ തോതില്‍ വര്‍ധിച്ച് ട്രോയ് ഔണ്‍സിന് 73.8 ഡോളര്‍ എന്ന നിലയിലാണ്.


TAGS :

Next Story