എണ്ണവില 70 ഡോളറിലേക്ക് താഴും; പ്രവചനവുമായി ഫിച്ച്
സെപ്തംബര്‍ ആദ്യവാരത്തോടെ വിപണിയില്‍ ആവശ്യത്തിലധികം എണ്ണയുണ്ടാവുമെന്നും ഫിച്ച് പ്രവചിക്കുന്നു. ഹോര്‍മുസ് തുറന്നാലുടന്‍ ഇപ്പോഴുള്ള എണ്ണയിലെ കുറവ് മറികടക്കാന്‍ കഴിയുന്ന രീതിയില്‍ എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ക്ക് ഉല്‍പാദനം നടത്താന്‍ കഴിയുമെന്നും ഫിച്ച് വ്യക്തമാക്കി.

ന്യൂഡല്‍ഹി: ബ്രെന്റ് ക്രൂഡോയില്‍ വില 70 ഡോളറിലേക്ക് എത്തുമെന്ന പ്രവചനവുമായി റേറ്റിങ് ഏജന്‍സിയായ ഫിച്ച്. ജൂലൈയില്‍ യുദ്ധം തീരുകയാണെങ്കില്‍ സെപ്തംബറിനകം ക്രൂഡോയില്‍ വില 70 ഡോളറിലേക്ക് താഴുമെന്നാണ് ഫിച്ച് പറയുന്നത്. നിയന്ത്രണങ്ങളില്ലാതെ ജൂലൈ ഒന്നിന് ഹോര്‍മുസ് കടലിടുക്ക് തുറന്നാലുള്ള സാഹചര്യമാണ് ഫിച്ച് പ്രവചിക്കുന്നത്.
നിലവിലുള്ള എണ്ണവില വര്‍ധനവ് വിതരണശൃഖലയിലുണ്ടായിട്ടുള്ള തടസ്സങ്ങള്‍ മൂലമാണ് ഉണ്ടായിട്ടുള്ളതെന്ന് ഫിച്ച് പ്രവചിക്കുന്നു. ജൂലൈയില്‍ ഹോര്‍മുസ് തുറന്നാല്‍ ആഗസ്റ്റിനുള്ളില്‍ എണ്ണവില 80 ഡോളറിലേക്കും സെപ്തംബറില്‍ 70 ഡോളറിലും എത്തുമെന്നാണ് ഫിച്ചിന്റെ പ്രവചനം.
സെപ്തംബര്‍ ആദ്യവാരത്തോടെ വിപണിയില്‍ ആവശ്യത്തിലധികം എണ്ണയുണ്ടാവുമെന്നും ഫിച്ച് പ്രവചിക്കുന്നു. ഹോര്‍മുസ് തുറന്നാലുടന്‍ ഇപ്പോഴുള്ള എണ്ണയിലെ കുറവ് മറികടക്കാന്‍ കഴിയുന്ന രീതിയില്‍ എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ക്ക് ഉല്‍പാദനം നടത്താന്‍ കഴിയുമെന്നും ഫിച്ച് വ്യക്തമാക്കി.
അതേസമയം, ഇറാനും യുഎസും തമ്മില്‍ വീണ്ടും യുദ്ധം തുടങ്ങിയതോടെ റെക്കോഡ് വേഗത്തിലാണ് എണ്ണവില കുതിക്കുന്നത്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയില്‍ നിലവില്‍ 93 ഡോളറിലാണ് വ്യാപാരം നടന്നത്. ഡബ്യുടിഐ ക്രൂഡോയിലിന്റെ വില 90.40 ഡോളറായും ഉയര്‍ന്നിരുന്നു. വൈകാതെ എണ്ണവില 100 ഡോളര്‍ തൊടുമെന്ന പ്രവചനം പുറത്തുവന്നുകഴിഞ്ഞു. 2000ത്തിന് ശേഷമുള്ള ഏറ്റവും കുറവ് എണ്ണ ഉല്‍പാദനമാണ് ഒപെക് നടത്തുന്നത്.
Adjust Story Font
16