Quantcast

എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് തീരുമാനം

യുദ്ധം തീര്‍ന്നാലുടന്‍ ഉല്‍പാദനം വര്‍ധിപ്പിച്ച് ഇന്ധനപ്രതിസന്ധി തീര്‍ക്കാനുള്ള സജീവ ഇടപെടലുണ്ടാവുമെന്ന സൂചനയും ഒപെക് നല്‍കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    3 May 2026 8:26 PM IST

എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് തീരുമാനം
X

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് അടച്ചതിനെ തുടര്‍ന്ന് കടുത്ത ഇന്ധനപ്രതിസന്ധി നേരിടുന്നതിനിടെ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് തീരുമാനം. പ്രതിദിന ഉല്‍പാദനം 1.88 ലക്ഷം ബാരലാക്കി ഉല്‍പാദനം ഉയര്‍ത്താനാണ് ഒപെക് പദ്ധതിയിടുന്നത്. അല്‍ജീരിയ, ഇറാഖ്, കസാഖിസ്താന്‍, കുവൈറ്റ്, ഒമാന്‍, റഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയിറക്കിയത്.

യുദ്ധം തീര്‍ന്നാലുടന്‍ ഉല്‍പാദനം വര്‍ധിപ്പിച്ച് ഇന്ധനപ്രതിസന്ധി തീര്‍ക്കാനുള്ള സജീവ ഇടപെടലുണ്ടാവുമെന്ന സൂചനയും ഒപെക് നല്‍കിയിട്ടുണ്ട്. എങ്കിലും യുദ്ധം തീര്‍ന്നാലും ഇന്ധനവിതരണം സാധാരണനിലയിലാവാന്‍ ആഴ്ചകളെടുക്കുമെന്നാണ് വിലയിരുത്തല്‍.

സൗദി അറേബ്യ പ്രതിദിന ഉല്‍പാദനം 10.291 ബാരലാക്കി വര്‍ധിപ്പിക്കുമെന്നാണ് സൂചന. 7.76 ബില്യണ്‍ ബാരലായിരുന്നു സൗദിയുടെ മാര്‍ച്ചിലെ പ്രതിദിന ഉല്‍പാദനം. ഇറാന്‍ യുദ്ധം മൂലം രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 120 ഡോളറിലേക്ക് അടുക്കുകയാണ്.

ഒരുഘട്ടത്തില്‍ എണ്ണവില 126 ഡോളറിലേക്ക് വരെ എത്തിയെങ്കിലും പിന്നീട് താഴുകയായിരുന്നു. തുടര്‍ന്ന് 115 ലേക്ക് വരെ താഴ്ന്ന എണ്ണവില ഇപ്പോള്‍ വീണ്ടും ഉയരുകയാണ്. ഇറാന്‍ യുദ്ധത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ വന്‍ എണ്ണവില വര്‍ധനവാണ് ലോകത്തെ കാത്തിരിക്കുന്നത്.

TAGS :

Next Story