Quantcast

ഉറക്കം ഉണർന്നപ്പോൾ കണ്ടത് അപ്രതീക്ഷിതമായ മെയിൽ; ജോലി നഷ്ടപ്പെട്ടത് ആയിരക്കണക്കിന് ഇന്ത്യക്കാർക്ക്, കൂട്ടപിരിച്ചു വിടലിൽ ഞെട്ടി ജീവനക്കാർ

ജോലി നഷ്ടപ്പെട്ട ജീവനക്കാരുടെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പങ്കുവയ്ക്കാൻ തുടങ്ങി

MediaOne Logo

ലാൽകുമാർ

  • Updated:

    2026-04-04 02:52:05.0

Published:

4 April 2026 8:18 AM IST

ഉറക്കം ഉണർന്നപ്പോൾ കണ്ടത് അപ്രതീക്ഷിതമായ മെയിൽ; ജോലി നഷ്ടപ്പെട്ടത് ആയിരക്കണക്കിന് ഇന്ത്യക്കാർക്ക്, കൂട്ടപിരിച്ചു വിടലിൽ ഞെട്ടി ജീവനക്കാർ
X

വളരെ പ്രത്യാശയോടെ ലഭിച്ച ജോലി കേവലമായൊരു ഇമെയിലിലോടെ അവസാനിക്കുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ. അതെ, അപ്രതീക്ഷിതമായ ഒരു ഇമെയിൽ സന്ദേശത്തിലൂടെ ജോലി നഷ്ടപ്പെട്ട ദുഃഖത്തിലാണ് ഐടി മേഖലയിലെ അതികായന്മാരായ ഒറാക്കിളിലെ ജീവനക്കാർ. വൻ തോതിലുള്ള പിരിച്ചുവിടലുകളാണ് കമ്പനി നടപ്പിലാക്കുന്നത്. ഇതോടെ ജോലി നഷ്ടപ്പെട്ട ജീവനക്കാരുടെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പങ്കുവയ്ക്കാൻ തുടങ്ങി.

ലാറി എലിസണിന്റെ നേതൃത്വത്തിലുള്ള ഡാറ്റാബേസുകൾക്കും ക്ലൗഡ് കംപ്യൂട്ടിങ് സേവനങ്ങൾക്കും പേരുകേട്ട കമ്പനിയാണ് ഒറാക്കിൾ. ലോകത്താകമാനം ഏകദേശം 30,000 പേർക്ക് ജോലി നഷ്ടപ്പെടുമ്പോൾ അതിൽ 12,000ത്തോളം പേർ ഇന്ത്യയിൽ നിന്നുള്ളവരാണ് ഇതിൽ ഞെട്ടിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്നതാണ് ഒറാക്കിളിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഈ വർഷം കമ്പനിയുടെ ഓഹരി വില 25 ശതമാനമാണ് കുറഞ്ഞത്.

കുറഞ്ഞ വാക്കുകളിലുള്ള ഇമെയിൽ സന്ദേശത്തിലൂടെയാണ് കമ്പനി ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്. "കമ്പനിയുടെ നിലവിലെ ബിസിനസ് ആവശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു, വിപുലമായ മാറ്റങ്ങളുടെ ഭാഗമായി നിങ്ങളുടെ തസ്തിക ഒഴിവാക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു." സന്ദേശം കണ്ട പലരും ഒരും നിമിശം സ്തംഭിച്ചു.

തുടർന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരുടെ തുടർ നീക്കങ്ങളും കമ്പനി നിഷ്കര്ഷിക്കുന്നു. "നിങ്ങളുടെ ടെർമിനേഷൻ പേപ്പർവർക്കിൽ ഒപ്പിട്ട ശേഷം, സെവറൻസ് പ്ലാനിന്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി ഒരു സെവറൻസ് പാക്കേജ് സ്വീകരിക്കാൻ അർഹതയുണ്ടായിരിക്കും. നിങ്ങളുടെ സെവറൻസിനെയും ടെർമിനേഷൻ തീയതിയെയും കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ ഒരു ഇമെയിൽ ഡോക്യുസൈനിൽ നിന്ന് നിങ്ങൾക്ക് ലഭിക്കും," എന്നാണത്.

ഏകദേശം 162,000 ജീവനക്കാരുണ്ടായിരുന്ന ഒറാക്കിളിനെെ സംബന്ധിച്ചടുത്തോളം 30,000 എന്നത് വലിയ സംഖ്യയാണ്. ബിസിനസ് ഇൻസൈഡർ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, എൻജിനീയറിങ്, പ്രോഡക്റ്റ് മാനേജ്‌മെന്റ്, കസ്റ്റമർ സപ്പോർട്ട് തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം ഈ പിരിച്ചുവിടൽ ബാധിച്ചിട്ടുണ്ട്.

2025 സെപ്റ്റംബറിൽ ഇന്ത്യ, യുഎസ്, കാനഡ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലായി 3,000 തൊഴിലാളികളെ കമ്പനി പിരിച്ചുവിട്ട ശേഷം, ഒറാക്കിളിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ പുനഃസംഘടനയാണിത്.

വിവിധ ടെക് കമ്പനികളിലായി വൻ പിരിച്ചവിടലുകളാണ് നടക്കുന്നത്. കഴിഞ്ഞ ആഴ്ച മെറ്റാ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. ആമസോൺ 16,000 കോർപ്പറേറ്റ് തസ്തികകൾ വെട്ടിക്കുറച്ചു.

TAGS :

Next Story