Quantcast

സ്വര്‍ണനിക്ഷേപത്തിന് നിയന്ത്രണം; ഇടിഎഫിന് പരിധി

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നതിനിടെയാണ് നിയന്ത്രണമെന്നത് ശ്രദ്ധേയമാണ്.

MediaOne Logo

Web Desk

  • Updated:

    2026-06-04 16:15:23

Published:

4 Jun 2026 9:44 PM IST

Where will the price of gold go when there is a war?
X

ന്യൂഡല്‍ഹി: സ്വര്‍ണനിക്ഷേപത്തിന് നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി മ്യൂച്ചല്‍ഫണ്ട്. ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് എന്നിവയിലെ നിക്ഷേപത്തിനാണ് പ്രമുഖ മ്യൂച്ചല്‍ഫണ്ട് കമ്പനിയായ എച്ച്ഡിഎഫ്‌സി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നിലവിലെ സമ്പദ്‌വ്യവസ്ഥയിലെ സാഹചര്യം പരിഗണിച്ചാണ് നടപടി.

എച്ച്ഡിഎഫ്‌സി ഗോള്‍ഡ് ഇടിഎഫ് ഫണ്ടില്‍ 25 കോടിയുടെ നേരിട്ടുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കില്ലെന്നാണ് കമ്പനിയുടെ അറിയിപ്പ്. ജൂണ്‍ എട്ട് മുതലാണ് നിയന്ത്രണം നിലവില്‍ വരിക. സമാന നിയന്ത്രണമാണ് എച്ച്ഡിഎഫ്‌സി ഗോള്‍ഡ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ടിനും ഏര്‍പ്പെടുത്തിയിരിക്കുന്നത്

പത്ത് ലക്ഷം വരെയുള്ള ഗോള്‍ഡ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ടിന്റെ പുതിയ വാങ്ങലുകള്‍ക്കാണ് നിയന്ത്രണം. മാസത്തില്‍ 10 ലക്ഷത്തിന്റെ ഇടപാടുകള്‍ മാത്രമേ ഫണ്ടില്‍ നടത്താനാകു. എന്നാല്‍ ഫണ്ടിന്റെ മറ്റ് വ്യവസ്ഥകളിലൊന്നും കമ്പനി മാറ്റം വരുത്തിയിട്ടില്ല.

അതേസമയം, രണ്ട് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 1,14,480 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 14,310 രൂപയായി.

മേയ് മാസത്തില്‍ സ്വര്‍ണവില 1,23,120 രൂപ വരെ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് വിലയിടിഞ്ഞത്. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം ആഗോള സാമ്പത്തിക മേഖലയെ അനിശ്ചിതാവസ്ഥയിലാക്കിയത് സ്വര്‍ണത്തെയും ബാധിക്കുകയായിരുന്നു.

ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണവില നേരിയ തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. 42 ഡോളര്‍ വര്‍ധിച്ച് ട്രോയ് ഔണ്‍സിന് 4481 ഡോളര്‍ എന്ന നിലയിലാണ്. വെള്ളിയും നേരിയ തോതില്‍ വര്‍ധിച്ച് ട്രോയ് ഔണ്‍സിന് 73.8 ഡോളര്‍ എന്ന നിലയിലാണ്.അസംസ്‌കൃത എണ്ണവിലയില്‍ നേരിയ ഇടിവുണ്ട്. ബ്രെന്റ് ക്രൂഡ് 0.85 ശതമാനം ഇടിഞ്ഞ് ബാരലിന് 96.98 ഡോളറിലെത്തി. ഡബ്ലുടിഐ ക്രൂഡ് ബാരലിന് 95.22 ഡോളര്‍ എന്ന നിലയിലുമാണ്.

TAGS :

Next Story