സ്വര്‍ണവിലയില്‍ വന്‍ വര്‍ധന; പവന് ആയിരം രൂപയിലേറെ കൂടി
രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് നിരക്കില്‍ 0.7 ശതമാനത്തിന്റെ വര്‍ധനയുണ്ടായി

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധധന. ഗ്രാമിന് 210 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,250 രൂപയായി വര്‍ധിച്ചു. പവന്റെ വിലയില്‍ 1680 രൂപയുടെ വര്‍ധനയുണ്ടായി. 1,06,000 രൂപയായാണ് പവന്റെ വില വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയലും വര്‍ധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 170 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,890 രൂപയായും പവന്‍േറത് 87,120 രൂപയായും വര്‍ധിച്ചു.
രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് നിരക്കില്‍ 0.7 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഔണ്‍സിന് 4,057.92 ഡോളറായാണ് വില വര്‍ധിച്ചത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 0.3 ശതമാനത്തിന്റെ ഇടിവുണ്ടായി. 4,070 ഡോളറായാണ് വിലയിടിഞ്ഞത്.
ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ പണപ്പെരുപ്പം കുറയുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. രണ്ട് ശതമാനത്തിലേക്ക് പണപ്പെരുപ്പമെത്തിക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ യുഎസില്‍ നിന്ന് പുറത്തുവന്ന തൊഴില്‍കണക്കുകളും സ്വര്‍ണത്തിന് കരുത്തായി. ഇനി ജൂണിലെ പേറോള്‍ ഡാറ്റയുടെ കണക്കുകളാണ് സ്വര്‍ണനിക്ഷേപകര്‍ ഉറ്റുനോക്കുന്നത്.
Adjust Story Font
16

