Quantcast

കോടികള്‍ എവിടെ നിക്ഷേപിക്കും; ആശയക്കുഴപ്പത്തില്‍ റിലയന്‍സ്

ദീര്‍ഘകാല ബോണ്ടുകളില്‍ പണമിറക്കാന്‍ റിലയന്‍സിന് പദ്ധതിയില്ല.പലിശനിരക്കുകള്‍ ദീര്‍ഘകാലത്തേക്ക് ഉയര്‍ന്നുനില്‍ക്കുമോയെന്നതില്‍ ഉറപ്പില്ലാത്തതിനാലാണ് റിലയന്‍സ് ദീര്‍ഘകാല ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ മടിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2026-06-04 13:59:27

Published:

4 Jun 2026 7:27 PM IST

Mukesh Ambani
X

മുകേഷ് അംബാനി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വരും മാസങ്ങളില്‍ പലിശനിരക്ക് ഉയര്‍ത്തുകയാണെങ്കില്‍ കമ്പനിയുടെ പണം എവിടെ നിക്ഷേപിക്കുമെന്ന ആശയക്കുഴപ്പത്തില്‍ റിലയന്‍സ്. ലിക്വിഡ് മ്യൂച്ചല്‍ ഫണ്ടുകളില്‍ നിന്ന് റിലയന്‍സ് പണം മാറ്റാന്‍ ഒരുങ്ങുന്നുവെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഷോര്‍ട്ട് ടേം മണിമാര്‍ക്കറ്റിങ് നിക്ഷേപങ്ങളിലേക്ക് പണംമാറ്റാന്‍ റിലയന്‍സ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. പലിശനിരക്കില്‍ 50 ബേസിക് പോയിന്റിന്റെ വര്‍ധന കേന്ദ്രബാങ്ക് വരുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ധനയില്‍ നിന്ന് നേട്ടമുണ്ടാക്കാനാണ് റിലയന്‍സ് ഒരുങ്ങുന്നത്.

എന്നാല്‍ ദീര്‍ഘകാല ബോണ്ടുകളില്‍ പണമിറക്കാന്‍ റിലയന്‍സിന് പദ്ധതിയില്ല. പലിശനിരക്കുകള്‍ ദീര്‍ഘകാലത്തേക്ക് ഉയര്‍ന്നുനില്‍ക്കുമോയെന്നതില്‍ ഉറപ്പില്ലാത്തതിനാലാണ് റിലയന്‍സ് ദീര്‍ഘകാല ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ മടിക്കുന്നത്. അതേസമയം , ഇത്തരം ചര്‍ച്ചകളെ കുറിച്ചുളള വാര്‍ത്തകള്‍ നിഷേധിക്കുകയാണ് റിലയന്‍സ് ചെയ്യുന്നത്.

കോര്‍പ്പറേറ്റ് കമ്പനികളില്‍ ഏറ്റവും വലിയ ട്രഷറികളുള്ള കമ്പനികളിലൊന്നാണ് റിലയന്‍സ്. നാളെ രാവിലെ പത്ത് മണിക്കാണ് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വായ്പനയം പ്രഖ്യാപിക്കുന്നത്. പലിശനിരക്കുകള്‍ വര്‍ധിക്കാനോ തല്‍സ്ഥിതിയില്‍ തുടരാനോ ആണ് സാധ്യതകള്‍ എന്നാണ് സാമ്പത്തികവിദഗ്ധരെ പ്രവചനം. റിലയൻസ് ഓഹരികൾ മുൻ ദിവസത്തെക്കാൾ നേരിയ ഇടിവോടെ ₹1,308 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.ഏകദേശം 17.64 ലക്ഷം കോടി രൂപ വിപണി മൂല്യവുമായി ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി റിലയൻസ് തുടരുന്നു.

TAGS :

Next Story